അച്ഛനാകാന്‍ പോകുന്ന സന്തോഷം പങ്കുവെച്ചതിന് പിന്നാലെ വിവാഹ വാര്‍ത്തയും:വിശേഷങ്ങള്‍ പങ്കുവെച്ച് ഹാര്‍ദിക് പാണ്ഡ്യ

Harsha June 1, 2020

ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യ വിവാഹിതനായി.കാമുകിയും ബോളിവുഡ് താരവുമായ നടാഷ സ്റ്റാന്‍കോവിച്ചിനെയാണ് താരം വിവാഹം ചെയ്തിരിക്കുന്നത്.ഏറെ നാളായി ഇരുവരും പ്രണയത്തിലായിരുന്നു.

എന്നാല്‍ മറ്റൊരു സന്തോഷവാര്‍ത്ത താരം പുറത്ത് വിട്ടിരുന്നു.തങ്ങള്‍ക്ക് ആദ്യത്തെ കണ്‍മണി പിറക്കാന്‍ പോകുന്ന വിവരമാണ് താരം പങ്കുവെച്ചത്.

ലോക്ഡൗണിനിടെ സംഘടിപ്പിച്ച ലളിതമായ ചടങ്ങിലായിരുന്നു വിവാഹമെന്നാണ് റിപ്പോര്‍ട്ട്. കുഞ്ഞു ജനിക്കാന്‍ പോകുന്ന വിവരമറിയിച്ചുകൊണ്ടുള്ള പാണ്ഡ്യയുടെ പോസ്റ്റിനു താഴെ ഒട്ടേറെപ്പേര്‍ വിവാഹത്തെക്കുറിച്ച് ചോദ്യമുന്നയിച്ച് കമന്റ് ചെയ്തിരുന്നു.

സെര്‍ബിയന്‍ സ്വദേശിയായ ബോളിവുഡ് നടിയും മോഡലുമാണ് നടാഷ സ്റ്റാന്‍കോവിച്ച്.

Read more about:
RELATED POSTS
EDITORS PICK