മുഹമ്മദ് ഷമിക്കൊപ്പമുള്ള ചൂടന്‍ ചിത്രം പുറത്ത് വിട്ട് മുന്‍ ഭാര്യ,കൂടെ ഒരു കുറിപ്പും

Harsha June 1, 2020

ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയും ഭാര്യ ഹസിന്‍ ജഹാനും വേര്‍പിരിഞ്ഞത് 2018 ലായിരുന്നു.ഒട്ടേറെ വിവാദങ്ങള്‍ നിറഞ്ഞതായിരുന്നു ഇവരുടെ വ്യക്തിജീവിതം.കുടുംബ പ്രശ്നങ്ങള്‍ കാരണം മൂന്ന് തവണ ആത്മഹത്യയെ കുറിച്ച് ചിന്തിച്ചിരുന്നുവെന്ന് അടുത്തിടെ ഷമി വ്യക്തമാക്കിയിരുന്നു.ഗാര്‍ഹിക പീഡനത്തിന് ഷമിക്കെതിരെ കേസ് ഹസിന്‍ കേസ് കൊടുത്തതും വലിയ ചര്‍ച്ചയായിരുന്നു

ഇപ്പോഴിതാ ഹസിന്‍ ജഹാന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രമാണ് പുതിയ വിവാദങ്ങല്‍ക്ക് തിരിക്കൊളുത്തിയിരിക്കുന്നത്. ഷമിക്കൊപ്പം അര്‍ധനഗ്‌നയായി പിന്തിരിഞ്ഞ് നില്‍ക്കുന്ന ചിത്രമാണ് ഷെയര്‍ ചെയ്തിരിക്കുന്നത്. ഷമിയ്‌ക്കെതിരെയുള്ള കുത്തുവാക്കുകളാണ് അടിക്കുറിപ്പായി താരം നല്‍കിയിരിക്കുന്നത്.

”നിങ്ങള്‍ ഒന്നുമല്ലാതിരുന്ന കാലത്ത് ഞാന്‍ നിങ്ങള്‍ക്ക് പരിശുദ്ധയും സല്‍സ്വഭാവിയിരുമായിരുന്നു. നിങ്ങളിപ്പോള്‍ വലിയ താരമായപ്പോള്‍ ഞാന്‍ ഒന്നിനും പറ്റാത്തവളായി. പച്ചകള്ളങ്ങള്‍കൊണ്ട് സത്യത്തെ മൂടിവെക്കാനാവില്ല. മുതലക്കണ്ണീര്‍ മാത്രമെ ബാക്കിയുണ്ടാവൂ. ചിത്രത്തില്‍ ഹസിന്‍ ജഹാനും ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയും.” ഇതായിരുന്നു ചിത്രത്തിന് നല്‍കിയ കുറിപ്പ്.

സംഭവത്തില്‍ ഹസിന്‍ ജഹാനെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. ചിത്രത്തിനു കമന്റിട്ട ആരാധകരില്‍ ഒരുവിഭാഗം ഹസിന്‍ ജഹാനെതിരെ കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്.

Read more about:
RELATED POSTS
EDITORS PICK