ഇതിനുശേഷം ലോകം എങ്ങനെയായിരിക്കും? ഫുട്‌ബോള്‍ പഴയതുപോലെ ആകില്ലെന്ന് ലയണന്‍ മെസി

സ്വന്തം ലേഖകന്‍ June 1, 2020

കൊറോണ കാലത്തെ ആശങ്ക പങ്കുവെച്ച് ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസി. ജീവിതം പോലെ തന്നെ ഫുട്‌ബോളിലും മാറ്റങ്ങള്‍ സംഭവിക്കുമെന്ന് മെസി പറയുന്നു.

ഇതിന് ശേഷം ലോകം എങ്ങനെയായിരിക്കും എന്ന സംശയത്തിലാണ് നമ്മള്‍ പലരും. ഈ രോഗത്തെ തടയുകയാണെങ്കില്‍ തന്നെയും പലരുടെയും ജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. പലര്‍ക്കും അവരുടെ കുടുംബത്തെയും സുഹൃത്തുക്കളെയും നഷ്ടപ്പെട്ടിട്ടുണ്ടെന്നും മെസി പറഞ്ഞു.

കൊറോണ പലരുടെയും ജീവിതത്തെ പ്രതികൂലമായി ബാധിച്ചു. ഒറ്റവരെ നഷ്ടപ്പെടുക എന്നത്തിലും നിരാശാജനകമായൊരു കാര്യം വേറെയില്ല. വലിയൊരു അന്യായമാണ് അതെന്നാണ് തനിക്ക് തോന്നുന്നതെന്ന് മെസി പറഞ്ഞു.

ലാ ലിഗ അടക്കമുള്ള പ്രൊഫഷണല്‍ ഫുട്‌ബോള്‍ മത്സരങ്ങള്‍ ആരംഭക്കാനിരിക്കുകയാണ്. കൊറോണ വൈറസ് പോലൊരു വിപത്ത് മുന്നില്‍ നില്‍ക്കുമ്പോള്‍ ഫുട്‌ബോളിന് അമിത പ്രാധാന്യം നല്‍കുന്നത് ആപത്താണെന്നും മെസി പറയുന്നു.

Read more about:
EDITORS PICK