അവര്‍ ഭീകരരാണ്, കൊവിഡ് വന്ന മുസ്ലീങ്ങളെ ചികിത്സിക്കാതെ ഏകാന്ത തടവിലാക്കണം:മത വിദ്വേഷ പ്രസംഗവുമായി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍

Harsha June 1, 2020

കോവിഡ് വന്ന മുസ്ലിങ്ങളെ ചികിത്സിക്കാതെ ഏകാന്ത തടവിലാക്കണമെന്ന മതവിദ്വേഷ പ്രസംഗവുമായി കാണ്‍പൂര്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍.കോവിഡ് ബാധിച്ച മുസ്ലിങ്ങളെ ഭീകരരോടെന്ന പോലെയാണ് ചികിത്സിക്കേണ്ടതെന്നാണ് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലായ ഡോ. ആരതി ലാല്‍ചന്‍ദാനി പറഞ്ഞത്.

‘അവര്‍ ഭീകരരാണ്. ജയിലില്‍ ഇടുന്നതിന് പകരം നമ്മള്‍ അവരെ ചികിത്സിക്കുകയാണ് ചെയ്യുന്നത്. അവരെക്കൊണ്ട് ഞങ്ങള്‍ ഡോക്ടര്‍മാര്‍ വശംകെട്ടിരിക്കുകയാണ്. ക്വാറന്റീന്റെ പേരില്‍ ഹോട്ടല്‍ ഭക്ഷണത്തിന് ലക്ഷങ്ങള്‍ നല്‍കേണ്ടി വരുന്നു.

ഞങ്ങളുടെ സുരക്ഷാ കിറ്റുകള്‍ അവര്‍ക്കുവേണ്ടി ഉപയോഗിക്കേണ്ടിവരുന്നു. നമ്മള്‍ സാമ്പത്തിക പ്രതിസന്ധിയിലാവാനും കാരണം അവരാണ്’ ഡോ. ആരതി ലാല്‍ചന്ദാനി പറഞ്ഞു.

Tags: ,
Read more about:
EDITORS PICK