ജൂണ്‍ എട്ടിനുശേഷം കൂടുതല്‍ ഇളവുകള്‍, വൈറസിനെ നേരിടാന്‍ കടുത്ത നടപടികള്‍ വേണ്ടിവരുമെന്ന് പ്രധാനമന്ത്രി

Sruthi June 2, 2020

ജൂണ്‍ എട്ടിനുശേഷം രാജ്യത്ത് കൂടുതല്‍ ഇളവുകള്‍ ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വൈറസിനെ നേരിടാന്‍ കടുത്ത നടപടികള്‍ വേണ്ടിവരും. ജീവന്‍ രക്ഷിക്കലാണ് പരമപ്രധാനമെന്നും മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നു. ഇന്ത്യ ശരിയായ സമയത്ത് ശരിയായ തീരുമാനം എടുക്കുന്നു.

വളര്‍ച്ചാ നിരക്ക് തിരിച്ചു പിടിക്കുമെന്ന ആത്മവിശ്വാസമുണ്ട്. സ്വയംപര്യാപ്തത കൈവരിക്കലാണ് പ്രഥമ പരിഗണന. ഭാവിയിലെ വെല്ലുവിളികള്‍ നേരിടാന്‍ ഇന്ത്യ സജ്ജമെന്നും മോദി പറയുന്നു. രാജ്യത്തെ വ്യാവസായിക മേഖലയെ വിശ്വസിക്കുന്നു. കാര്‍ഷിക മേഖലയില്‍ വലിയ മാറ്റങ്ങള്‍ നടപ്പാക്കുന്നുവെന്നും മോദി പറഞ്ഞു.

കര്‍ഷകര്‍ക്ക് ഓണ്‍ലൈന്‍ വഴി ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാന്‍ കഴിയും. ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്ക് കൂടുതല്‍ സാധ്യതകള്‍. പോരാട്ടം തുടരണമെന്നും മോദി പറയുന്നു.

Read more about:
EDITORS PICK