മുടി വെട്ടാന്‍ ആധാര്‍ കാര്‍ഡ് വേണം: പേരുവിവരങ്ങള്‍ രജിസ്റ്ററില്‍ സൂക്ഷിക്കണമെന്ന കര്‍ശന നിര്‍ദ്ദേശം

Sruthi June 3, 2020

ഇനി ബാര്‍ബര്‍ ഷോപ്പുകളിലും ബ്യൂട്ടി പാര്‍ലറുകളിലും മുടിവെട്ടാന്‍ പോകാന്‍ ആധാര്‍ കാര്‍ഡ് വേണം. തമിഴ്‌നാട് സര്‍ക്കാരാണ് പുതിയ നിയമം കൊണ്ടുവന്നത്. കടയുമകള്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു.

സലൂണില്‍ എത്തുന്ന ആളുടെ പേര്, വിലാസം, മൊബൈല്‍ നമ്പര്‍, ആധാര്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തി രജിസ്ടര്‍ സൂക്ഷിക്കണമെന്നാണ് നിര്‍ദ്ദേശം. മുടിവെട്ടാനെത്തുന്നവര്‍ക്കോ സലൂണിലെ ജീവനക്കാര്‍ക്കോ കൊവിഡ് സ്ഥിരീകരിച്ചാല്‍ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കുന്നതിനുള്ള മുന്‍ കരുതല്‍ നടപടിയായാണ് തീരുമാനം.

ചെന്നൈ ഒഴികെയുള്ള ഇടങ്ങളില്‍ ഒരാഴ്ച മുമ്പേ തന്നെ സലൂണുകള്‍ തുറന്നിരുന്നു. ചെന്നൈയില്‍ തിങ്കളാഴ്ചയാണ് സലൂണുകളും ബ്യൂട്ടിപാര്‍ലറുകളും തുറന്നത്.

Tags:
Read more about:
EDITORS PICK