ഭാര്യയുടെ മൃതദേഹം തറയില്‍, ഭര്‍ത്താവ് തൂങ്ങി മരിച്ച നിലയിലും

Sruthi June 3, 2020

ദമ്പതികളെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. അഞ്ചലിലാണ് സംഭവം. 32 കാരനായ സുനിലും 26കാരിയായ സുജിനിയുമാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് മരണം നടന്നത്.

സുജിനിയുടെ മൃതദേഹം തറയിലും സുനിലിനെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ഭാര്യയെ കൊലപ്പെടുത്തിയശേഷം സുനില്‍ തൂങ്ങി മരിച്ചതാകാമെന്നാണ് പോലീസ് നിഗമനം.

ഇവര്‍ക്ക് മൂന്നുവയസ് പ്രായമുള്ള കുഞ്ഞുണ്ട്. മകള്‍ നിര്‍ത്താതെ കരയുന്നത് കേട്ടാണ് അയല്‍വാസികള്‍ എത്തുന്നത്. ആത്മഹത്യ ചെയ്യാനുണ്ടായ കാരണം വ്യക്തമല്ല.

Read more about:
EDITORS PICK