ഡെങ്കിപനി പടരുന്നു: ജനം ആശങ്കയില്‍

Sruthi June 3, 2020

കൊറോണയ്‌ക്കൊപ്പം കാലവര്‍ഷം എത്തിയതോടെ ഡെങ്കിപനിയും പടരുന്നു. ഇലപ്പള്ളി, മണപ്പാടി, മൂലമറ്റം പ്രദേശങ്ങളിലാണ് നിലവില്‍ പനി പടര്‍ന്നിരിക്കുന്നത്. ഡെങ്കിപനി വ്യാപനം പ്രദേശ വാസികളെ ഏറെ ആശങ്കയില്‍ ആക്കുകയാണ്.

ഡെങ്കിപ്പനി ബാധിച്ച് നിരവധി ആളുകള്‍ ആശുപത്രികളില്‍ ചികില്‍സ തേടി. മരുന്ന് കഴിച്ച് പനി കുറയുന്നവര്‍ക്ക് ഏതാനും ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും പനിയും അനുബന്ധ അസുഖങ്ങളും ഉണ്ടാവുന്നുണ്ട്. തൊടുപുഴ നഗരത്തിന് സമീപത്തുള്ള ചില പഞ്ചായത്തുകളിലും ഡെങ്കിപനി റിപ്പോര്‍ട്ട് ചെയ്തു.

ഡെങ്കിപ്പനിയുള്ളവര്‍ കോവിഡ് ആണോ എന്ന് ഭയപ്പെട്ട് ആരോഗ്യ വകുപ്പ് അധികൃതരെ ബന്ധപ്പെട്ട് കൂടുതല്‍ വ്യക്തത വരുത്തുന്നുമുണ്ട്. ജനം ഭീതിയിലാണെന്ന വിവരത്തെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ ഉടന്‍ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയും ആളുകള്‍ക്ക് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു. കൂടാതെ കോളനി പ്രദേശങ്ങളിലും ആളുകള്‍ തിങ്ങി പാര്‍ക്കുന്ന സ്ഥലങ്ങളിലും മൂലമറ്റം ടൗണിന്റെ വിവിധ പ്രദേശങ്ങളിലും കൊതുകിനെ ഇല്ലായ്മ ചെയ്യുന്നതിന് ഫൊഗിങ്ങ് നടത്തുകയും ചെയ്തു.

Tags:
Read more about:
RELATED POSTS
EDITORS PICK