ക്ഷേത്ര കമ്മിറ്റിയുടെ ആവശ്യപ്രകാരം മിന്നല്‍ മുരളി സിനിമാ സെറ്റ് പൊളിച്ചുനീക്കി

Sruthi June 3, 2020

മിന്നല്‍ മുരളി എന്ന ചിത്രത്തിന്റെ സിനിമാ സെറ്റ് പൂര്‍ണമായി പൊളിച്ചു നീക്കി. ക്ഷേത്ര കമ്മിറ്റിയുടെ ആവശ്യ പ്രകാരമാണ് പൊളിച്ചത്. കാലവര്‍ഷം തുടങ്ങിയതിനാല്‍ മണപ്പുറത്ത് വെള്ളം കയറാനുള്ള സാധ്യത കണക്കിലെടുത്താണ് ഈ നടപടി.

ടൊവിനോ തോമസ് – ബേസില്‍ ജോസഫ് ചിത്രം മിന്നല്‍ മുരളി സിനിമയുടെ ഷൂട്ടിംഗിനായി ആലുവ ക്ഷേത്രത്തിന്റെ സ്ഥലത്ത് പണിത ക്രിസ്ത്യന്‍ ദേവാലയത്തിന്റെ സെറ്റ് അഖില ഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ തകര്‍ത്തത് വന്‍ വിവാദമായിരുന്നു. ലോക്ഡൗണ്‍ കാരണം സിനിമയുടെ ചിത്രീകരണം നടന്നിരുന്നില്ല. ഇതിനിടെയാണ് കഴിഞ്ഞ ദിവസം അഖില ഹിന്ദു പരിഷത്തിന്റെയും അവരുടെ യുവജന സംഘടനയായ ബംജ്‌റംഗദളിന്റെയും പ്രവര്‍ത്തകരെത്തി സെറ്റ് പൊളിച്ചത്.

സംഭവത്തില്‍ മതസ്പര്‍ധ ഉണ്ടാക്കാന്‍ ശ്രമിച്ചു എന്നത് ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്യുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയു ചെയ്തിരുന്നു.

Read more about:
RELATED POSTS
EDITORS PICK