പൃഥ്വിരാജിനൊപ്പം എത്തിയ ആള്‍ക്ക് കൊവിഡ്: സിനിമാ പ്രവര്‍ത്തകര്‍ ആശങ്കയില്‍

Sruthi June 4, 2020

ജോര്‍ദ്ദാനില്‍ നിന്നെത്തിയ പൃഥ്വിരാജ് ഇതുവരെ വീട്ടിലേക്ക് മടങ്ങിയിട്ടില്ല. പൃഥ്വിരാജിന്റെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായതോടെ കുടുംബവും ആരാധകര്‍ ആശ്വാസത്തിലായിരുന്നു. എന്നാല്‍, ആശങ്കയിലാക്കിയാണ് പുതിയ വാര്‍ത്ത വന്നത്. പൃഥ്വിരാജിനൊപ്പം ജോര്‍ദ്ദാനില്‍ നിന്ന് എത്തിയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.

കൊച്ചി വഴി മേയ് 22ന് പ്രത്യേക വിമാനത്തില്‍ എത്തിയ പാണ്ടിക്കാട് വെട്ടിക്കാട്ടിരി സ്വദേശിയായ 58 കാരനാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ബ്ലസി സംവിധാനം ചെയ്യുന്ന ആടുജീവിതത്തിന്റെ ഷൂട്ടിങ്ങിനായി സംഘത്തോടൊപ്പം ഭാഷാ പരിഭാഷകനായിട്ടാണ് ഇദ്ദേഹം പോയത്.

കേരളത്തില്‍ എത്തിയ ശേഷം എട്ടു ദിവസം എടപ്പാളിലെ കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായ ശേഷം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ഇതിനിടെയാണ് രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഇദ്ദേഹത്തെ മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. വീട്ടില്‍ പോകാതെ തന്നെ ക്വാറന്റീന്‍ കാലാവധി പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. ഫോര്‍ട്ട്‌കൊച്ചിയിലാണ് താരം ക്വാറന്റീനിലുള്ളത്.

മേയ് 29ന് സംഘത്തിന്റെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീന്‍ കാലാവധി പൂര്‍ത്തിയായിരുന്നു. ഇതോടെ പലരും വീടുകളില്‍ ക്വാറന്റീന്‍ ആരംഭിക്കുകയും ചെയ്തിരുന്നു. ഇതിനിടെ സംഘത്തിലൊരാള്‍ക്ക് രോഗം സ്ഥിരീകരിച്ചത് ആശങ്കയുണ്ടാക്കിയിട്ടുണ്ട്.

Read more about:
RELATED POSTS
EDITORS PICK