നിസര്‍ഗ ചുഴലിക്കാറ്റ് ആഞ്ഞ് വീശിയപ്പോള്‍: മുംബൈ നഗരത്തില്‍ വന്‍ നാശനഷ്ടം

Sruthi June 4, 2020

നിസര്‍ഗ ചുഴലിക്കാറ്റ് മുംബൈ നഗരത്തെ അക്ഷരാര്‍ത്ഥത്തില്‍ ആടിയുലച്ചു. തെരുവു കച്ചവടങ്ങളെല്ലാം വെള്ളത്തിലായി. നിരവധി നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. നഗരത്തിലെ പല ഭാഗങ്ങളിലും വെള്ളപൊക്കവും ഉണ്ടായി. വിദര്‍ഭ പ്രദേശത്താണ് നിസര്‍ഗ കാര്യമായി ബാധിച്ചത്.

കൊവിഡ് ആശങ്കയ്‌ക്കൊപ്പം നിസര്‍ഗയുടെ വരവും മുംബൈ നഗരത്തെ ആശങ്കയിലാക്കി. ഒരു മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗതയാണ് നിസര്‍ഗ അടയാളപ്പെടുത്തിയത്. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് കാറ്റ് അതിശക്തമായത്. തീരദേശമേഖലയായ റെയ്ഗഡ്, പല്‍ഗാര്‍ എന്നിവിടങ്ങളില്‍ ശക്തമായ മഴ അനുഭവപ്പെട്ടു. കടല്‍ക്ഷോഭവും ഉണ്ടായി.

6-8 അടിവരെ ഉയരമുള്ള ടൈഡല്‍ തിരമാലകള്‍ ആഞ്ഞടിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. അപാര്‍ട്‌മെന്റുകളിലെ മുകളില്‍ സ്ഥാപിച്ച ഷീറ്റുകളും മറ്റും പറന്നുപോയിട്ടുണ്ട്. നിരവധി മരങ്ങളും വൈദ്യുത പോസ്റ്റുകളും തകര്‍ന്നുവീണു.

Read more about:
EDITORS PICK