ഒരു ജില്ലയെ മാത്രം ലക്ഷ്യം വെച്ചുള്ള അപവാദ പ്രചരണം നടത്തുന്നവരോട് ലജ്ജ തോന്നുന്നുവെന്ന് നടി പാര്‍വ്വതി

Sruthi June 4, 2020

ഗര്‍ഭിണിയായ ആന ചരിഞ്ഞ സംഭവത്തിനെതിരെയുള്ള വിമര്‍ശനങ്ങളും പ്രചരണങ്ങളുമാണ് ഇപ്പോള്‍ നടക്കുന്നത്. ഇതിനോട് പ്രതികരിച്ച് നടി പാര്‍വ്വതി തിരുവോത്ത്. വര്‍ഗീയ ചുവയുള്ള വിദ്വേഷ പ്രചരണവുമായി രംഗത്ത് വരുന്നവരോട് ലജ്ജ തോന്നുന്നുവെന്ന് പാര്‍വതി.

മൃഗങ്ങള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ അവസാനിപ്പിക്കേണ്ടതാണ്. യഥാര്‍ത്ഥ പ്രശ്നത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാതെ ഈ സംഭവത്തെ ഒരു മുസ്ലീം വിരുദ്ധ, വിദ്വേഷ പ്രചാരണമാക്കി മാറ്റുന്ന തരത്തിലേക്കുള്ള ചിലരുടെ ഇടപെടലുകള്‍ യഥാര്‍ത്ഥത്തില്‍ ആശ്ചര്യപ്പെടുത്തുന്നതാണെന്ന് പാര്‍വതി ട്വിറ്ററില്‍ കുറിച്ചു.

സ്ഫോടനാത്മകമായ കെണികള്‍ ഉപയോഗിച്ച് മൃഗങ്ങളെ വേട്ടയാടുന്ന ക്രൂരമായ നടപടികള്‍ നിര്‍ബന്ധമായും അവസാനിപ്പിക്കേണ്ടതാണ്. ശിക്ഷാര്‍ഹമായ കുറ്റമാണ് ഇത്. എന്നാല്‍, യഥാര്‍ത്ഥ സംഭവത്തെ മറ്റൊരു രീതിയില്‍ വളച്ചൊടിക്കുമ്പോള്‍ വിസ്മരിക്കപ്പെടുന്നത് യഥാര്‍ത്ഥ പ്രശ്നങ്ങളാണെന്നും, അതുകൊണ്ട് തന്നെ യഥാര്‍ത്ഥ പ്രശ്നത്തെ കുറിച്ച് സംസാരിക്കൂവെന്നും പാര്‍വതി ചൂണ്ടിക്കാട്ടി.

സംഭവിച്ച കാര്യം കേട്ട് തകര്‍ന്നുപോയി. എന്നാല്‍ ഇപ്പോള്‍ ഇത് സംഭവിച്ച ജില്ല തിരഞ്ഞ് പുതിയ വിദ്വേഷമുണ്ടാക്കാന്‍ ശ്രമിക്കുകയാണ് ചിലര്‍. ഇത്തരക്കാരെയോര്‍ത്ത് ലജ്ജിക്കുന്നുവെന്നും പാര്‍വ്വതി.

സ്‌ഫോടക വസ്തു വായിലിരുന്ന് പൊട്ടി പിടിയാന ചെരിഞ്ഞ സംഭവത്തില്‍ മേനക ഗാന്ധി നടത്തിയ ട്വീറ്റ് ആണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. സംഭവം നടന്നത് പാലക്കാട് ജില്ലയിലാണ്. പക്ഷെ തന്റെ ട്വീറ്റില്‍ മേനക ഗാന്ധി പരാമര്‍ശിച്ചത് മുസ്ലീം പ്രാതിനിധ്യം കൂടുതലുള്ള മലപ്പുറമാണ്…. കൂടാതെ, മലപ്പുറം ജില്ല ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പേരുകേട്ട സ്ഥലമാണ് എന്നും അവര്‍ പറഞ്ഞിരുന്നു.

Read more about:
RELATED POSTS
EDITORS PICK