വിവാഹാഭ്യര്‍ത്ഥന നിരസിച്ചു: 23കാരിയെ ജീവനോടെ ചുട്ടുകൊന്നു

സ്വന്തം ലേഖകന്‍ June 4, 2020

വിവാഹാഭ്യര്‍ത്ഥന നിരസിച്ചതില്‍ വീണ്ടും പ്രണയവെറി. 23കാരിയെ ജീവനോടെ ചുട്ടുകൊന്നു. രാജസ്ഥാനിലാണ് സംഭവം. രാജസ്ഥാനിലെ സികര്‍ ജില്ലയിലെ നീം കാ താനാ ഗ്രാമത്തില്‍ ബുധനാഴ്ചയാണ് സംഭവം.

ഗ്രാമത്തിലെ മത്സരപരീക്ഷാ പരിശീലനകേന്ദ്രത്തിലെ വിദ്യാര്‍ത്ഥിനിയായ സുനിത കുമാരിയെ സഹപാഠിയായ ബകേഷ് കുമാര്‍ എന്നയാളാണ് പെട്രോളൊഴിച്ച് കത്തിച്ചത്.

സുനിത കുമാരിയോട് ബകേഷ് വിവാഹാഭ്യര്‍ത്ഥന നടത്തിയിരുന്നു. എന്നാല്‍ വിവാഹാഭ്യര്‍ഥന നിരസിച്ച സുനിതയെ വ്യാഴാഴ്ചരാത്രി പെണ്‍കുട്ടിയുടെ വീട്ടിലെത്തി ഇയാള്‍ പെട്രോളൊഴിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയെ ബന്ധുക്കള്‍ ആശുപത്രിയിലെത്തിച്ചെങ്കിലും വൈകാതെ മരിച്ചു. തുടര്‍ന്ന് വിഷം കഴിച്ച് ആത്മഹത്യചെയ്യാന്‍ ശ്രമിച്ച പ്രതിയെ ചികിത്സ നല്‍കിയശേഷം അറസ്റ്റുചെയ്തതായി പൊലീസ് പറഞ്ഞു.

Tags:
Read more about:
EDITORS PICK