മൃഗങ്ങളോട് അല്‍പം കൂടി സ്‌നേഹത്തോടെ പെരുമാറണം: കേരളത്തില്‍ നടന്ന സംഭവത്തില്‍ പ്രതികരിച്ച് വിരാട് കൊഹ്ലി

Sruthi June 4, 2020

ഗര്‍ഭിണിയായ ആന ചരിഞ്ഞ സംഭവത്തില്‍ പല കോണുകളില്‍ നിന്നും വിമര്‍ശനങ്ങള്‍ ഉയരുകയാണ്. കേരളത്തിലേത് നടുക്കുന്ന സംഭവമാണെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കൊഹ്ലി. മൃഗങ്ങളോട് അല്‍പം കൂടി സ്നേഹത്തോടെ പെരുമാറാമെന്ന് കൊഹ്ലി പറയുന്നു.

ഈ ഭീരുത്വം നിര്‍ത്താന്‍ സമയമായെന്നും വിരാട് കൊഹ്ലി. പാലക്കാട് ഫോറസ്റ്റ് ഡിവിഷനില്‍ പൈനാപ്പിളില്‍ നിറച്ച സ്ഫോടകവസ്തു കടിച്ച് ആന ചരിഞ്ഞ സംഭവം വിവാദമായിരുന്നു.

പടക്കം നിറച്ച പൈനാപ്പിള്‍ കഴിച്ചതിനെ തുടര്‍ന്നാണ് വെള്ളിയാര്‍ പുഴയില്‍ ആന ചരിഞ്ഞതെന്ന് സൂചന. ആനം ചരിഞ്ഞ സംഭവത്തില്‍ വനം വകുപ്പ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. സൈലന്റ് വാലി വനമേഖലയില്‍നിന്ന് പുറത്തിറങ്ങിയ 15 വയസ് തോന്നിക്കുന്ന പിടിയാനയാണ് നാല് ദിവസം മുമ്പ് ചരിഞ്ഞത്. മീന്‍പിടിക്കാന്‍ വെച്ച തോട്ട കൊണ്ടേറ്റ വായിലെ വലിയ മുറിവാണ് ആനയുടെ മരണത്തിനിടയാക്കിതെന്നായിരുന്നു വനം വകുപ്പിന്റെ ആദ്യ നിഗമനം.

എന്നാല്‍ ആനയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് ആനയുടെ മേല്‍ത്താടി തകര്‍ന്നതായി വ്യക്തമായിരുന്നു.

ഈ വനമേഖലയിലെ കര്‍ഷകര്‍ പന്നിയെ തുരത്താനായി കൃഷിയിടത്തില്‍ പടക്കം ഉപയോഗിക്കാറുണ്ടായിരുന്നു. കൂടാതെ പൈനാപ്പിളില്‍ പടക്കം നിറച്ച് വെക്കാറുണ്ടെന്നും സൂചന ലഭിച്ചു.

Read more about:
RELATED POSTS
EDITORS PICK