തന്റെ ജീവിതം സിനിമയാകുമ്പോള്‍ നായകന്‍ ദുല്‍ഖര്‍ സല്‍മാന്‍ ആകണമെന്ന് സുരേഷ് റെയ്‌ന

സ്വന്തം ലേഖകന്‍ June 15, 2020

തന്റെ ജീവിത കഥ സിനിമയാക്കുമ്പോള്‍ നായകന്‍ ദുല്‍ഖര്‍ സല്‍മാന്‍ ആകണമെന്ന് ക്രിറ്ററ്റ് താരം സുരേഷ് റെയ്‌ന. എംഎസ് ധോണി,അസ്ഹറുദ്ദീന്‍, കപില്‍ ദേവ് ,മേരി കോം തുടങ്ങിയ കായിക താരങ്ങളുടെ ജീവിതകഥ സിനിമയായി. തന്റെ ബയോപിക്കിനെക്കുറിച്ച് സുരേഷ് റെയ്‌ന പറയുന്നു.

റെയ്‌നയുടെ ജീവിതം സിനിമയാക്കിയാല്‍ ആരാണ് അഭിനയിക്കേണ്ടത് എന്ന ചോദ്യത്തിന് റെയ്‌ന പറഞ്ഞ മറുപടിയാണ് ശ്രദ്ധേയം. രണ്ട് പേരാണ് റെയ്‌ന പറഞ്ഞത്. ഒന്ന് ബോളിവുഡ് താരം ഷാഹിദ് കപൂര്‍. രണ്ടാമത്തെ പേര് മലയാളികളുടെ സ്വന്തം ദുല്‍ഖര്‍ സല്‍മാന്‍. ദുല്‍ഖര്‍ അഭിനയിക്കണമെന്നാണ് ആരാധകരും പറയുന്നത്. മുന്‍പൊരിക്കല്‍ റെയ്‌നയും ദുല്‍ഖറും തമ്മില്‍ കണ്ടത് വാര്‍ത്തയായിരുന്നു.

താനൊരു ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ആരാധകനാണെന്നും ദുല്‍ഖര്‍ വെളിപ്പെടുത്തിയിരുന്നു.

Read more about:
EDITORS PICK