പ്രവാസികള്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം: ട്രൂ നെറ്റ് റാപ്പിഡ് പരിശോധന മതിയെന്ന് മന്ത്രിസഭായോഗം

സ്വന്തം ലേഖകന്‍ June 17, 2020

നാട്ടിലേക്ക് വരുന്ന ഓരോ പ്രവാസിക്കും കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമെന്ന് മന്ത്രിസഭാ യോഗ തീരുമാനം. വിദേശ വിമാനത്താവളങ്ങളിലെ ട്രൂ നെറ്റ് റാപ്പിഡ് പരിശോധന മതിയെന്നാണ് തീരുമാനം. ഒരു മണിക്കൂറിനുള്ള ഫലം ലഭിക്കുന്ന പരിശോധനയാണ് ട്രൂ നെറ്റ് റാപ്പിഡ്.

പരിശോധനകള്‍ക്ക് എംബസികള്‍ ക്രമീകരണം ഒരുക്കണം. ഇക്കാര്യം കേന്ദ്ര സര്‍ക്കാരിനോട് വീണ്ടും ആവശ്യപ്പെടുമെന്നും സര്‍ക്കാര്‍ അറിയിച്ചു. സൗദിയില്‍ നിന്ന് ചാര്‍ട്ടേഡ് വിമാനങ്ങളില്‍ കേരളത്തിലേക്ക് വരേണ്ട പ്രവാസികള്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് നേരത്തെ കേരളം വ്യക്തമാക്കി. സൗദിയിലെ ഇന്ത്യന്‍ എംബസിയാണ് ഉത്തരവിറക്കിയത്. ഇതിനുപിന്നാലെ എല്ലാ പ്രവാസികള്‍ക്കും നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കണമെന്ന ആവശ്യം ഉയരുകയായിരുന്നു.

Read more about:
EDITORS PICK