ത്രാസ് വാങ്ങാന്‍ വീട്ടിലെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു, 55കാരന്‍ അറസ്റ്റില്‍

Sruthi June 17, 2020

കണ്ണൂര്‍ തളിപ്പറമ്പില്‍ പതിമൂന്നുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മധ്യവയസ്‌കനെ പിടികൂടി. തളിയില്‍ സ്വദേശി കെവി വിജയനാണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു. ഇന്നലെ ഉച്ചയോടെയാണ് സംഭവം നടന്നത്.

ഉച്ചകഴിഞ്ഞ് ഇയാളുടെ വീട്ടിലേക്ക് പെണ്‍കുട്ടി ത്രാസ് വാങ്ങാനായി എത്തുകയായിരുന്നു. പെണ്‍കുട്ടിയെ ഇയാള്‍ കടന്നുപിടിക്കുകയായിരുന്നു. പ്രതിയുടെ കൈകളില്‍ നിന്ന് ഓടിരക്ഷപ്പെട്ട് വീട്ടിലെത്തിയ പെണ്‍കുട്ടി മാതാപിതാക്കളോട് സംഭവം പറയുകയായിരുന്നു. തുടര്‍ന്ന് മാതാപിതാക്കള്‍ തളിപ്പറമ്പ് പോലീസില്‍ പരാതി നല്‍കി.

ഇന്ന് രാവിലെ തളിപ്പറമ്പ് പോലീസ് വീട്ടില്‍ നിന്ന് വിജയനെ അറസ്റ്റ് ചെയ്യുകയായിരുന്നു. വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Read more about:
RELATED POSTS
EDITORS PICK