ഗൂഗിള്‍ മാപ്പില്‍ ഇനി നടന്‍ ലാലിന്റെ ശബ്ദമോ? അപ്‌ഡേറ്റ് ചെയ്യേണ്ടിവരും

സ്വന്തം ലേഖകന്‍ June 20, 2020

ഗൂഗിള്‍ മാപ്പ് ഇംഗ്ലീഷില്‍ മാത്രമല്ല മലയാളത്തിലും മറ്റ് ഭാഷകളിലും വരാന്‍ പോകുന്നു. ഗുജറാത്തി, കന്നട, തെലുങ്ക്, തമിഴ് എന്നീ ഭാഷകള്‍ക്കൊപ്പമാണ് മലയാളവും ഗൂഗിള്‍ മാപ്പില്‍ ഇടം പിടിക്കുന്നത്.

ഇതിനായി ഫോണില്‍ ഗൂഗിള്‍ മാപ്പ് അപ്ഡേറ്റ് ചെയ്തു ഭാഷ മലയാളമാക്കിയാല്‍ മാത്രം മതി. എങ്ങോട്ടാണോ പോകേണ്ടത് ആ സ്ഥലപ്പേരു ടൈപ് ചെയ്തു കൊടുത്ത് യാത്ര തുടങ്ങാവുന്നതാണ്.

ഹിന്ദിയില്‍ ശബ്ദം പകരുവാനായി അമിതാഭ് ബച്ചനെ അധികാരികള്‍ സമീപിച്ചുവെന്നാണ് ലഭിച്ചിരിക്കുന്ന റിപ്പോര്‍ട്ട്. അതിനിടയില്‍ മലയാളത്തില്‍ ഗൂഗിള്‍ മാപ്പിന് ശബ്ദം പകരുവാന്‍ നടന്‍ ലാലിന്റെ ശബ്ദം ഉപയോഗിക്കണമെന്ന പെറ്റീഷനുമായി മലയാളികള്‍ രംഗത്ത് എത്തിയിട്ടുണ്ട്.

Tags:
Read more about:
EDITORS PICK