ഭാര്യയ്ക്കും ബന്ധുക്കള്‍ക്കും കൊവിഡ്: സൗരവ് ഗാംഗുലിയുടെ സഹോദരന്‍ ഐസൊലേഷനില്‍

സ്വന്തം ലേഖകന്‍ June 20, 2020

മുന്‍ ക്രിക്കറ്റ് താരവും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയുടെ സഹോദരന്‍ ഐസൊലേഷനില്‍. സഹോദരന്റെ ഭാര്യയ്ക്കും കുടുംബാംഗങ്ങള്‍ക്കും കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണിത്.

സഹോദരന്‍ സ്‌നേഹാശിഷിന്റെ ഭാര്യയ്ക്കു പുറമെ ഇവരുടെ മാതാപിതാക്കള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. സ്‌നേഹാശിഷിന്റെയും കുടുംബത്തിന്റെയും മോമിന്‍പുരിലെ വീട്ടില്‍ സഹായിയായി ജോലി ചെയ്യുന്നയാള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരെല്ലാവരും നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണെന്നും ആശങ്കപ്പെടാനൊന്നുമില്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

സ്‌നേഹാശിഷിനെ പരിശോധനയ്ക്ക് വിധേയനാക്കിയെങ്കിലും ഫലം നെഗറ്റീവാണ്. എങ്കിലും അദ്ദേഹം ഹോം ഐസൊലേഷനിലാണ്. സ്‌നേഹാശിഷും കുടുംബവും സൗരവ് ഗാംഗുലിയുടെ കുടുംബവീട്ടിലായിരുന്നില്ല താമസമെന്നാണ് റിപ്പോര്‍ട്ട്. കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ നാലു പേരെയും സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയതായും ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.

Read more about:
EDITORS PICK