പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞു യുവതിയുടെ മൃതദേഹം തടാകത്തില്‍ തള്ളി, ശരീര ഭാഗങ്ങള്‍ ഒഴുകി നടന്നു

Sruthi June 22, 2020

യുവതിയുടെ മൃതദേഹം തടാകത്തില്‍ ഒഴുകി നടന്നു. പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം. ഹൈദരാബാദിലെ തടാകത്തിലാണ് സംഭവം. ശരീരഭാഗങ്ങള്‍ തുണികൊണ്ടു കെട്ടിയ രീതിയിലായിരുന്നു.

സംഭവം ശ്രദ്ധയില്‍പെട്ട പ്രദേശവാസികള്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഹൈദരാബാദിലെ സുന്നാം ചെരുവു തടാകത്തിലാണ് 30നും 40നും ഇടയില്‍ പ്രായം തോന്നിക്കുന്ന യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.

മൃതദേഹത്തിന്റെ വലത്തേ കയ്യില്‍ ‘എസ്’ എന്ന അക്ഷരം ടാറ്റു ചെയ്തിട്ടുണ്ട്. ഇത് അടിസ്ഥാനമാക്കി മരിച്ചയാളുടെ വിവരങ്ങള്‍ ശേഖരിക്കാനാണു പൊലീസ് ശ്രമം.

Tags:
Read more about:
RELATED POSTS
EDITORS PICK