അമ്മ ഏഴ് വയസ്സുകാരനെ കുത്തിക്കൊന്നു

Sruthi June 25, 2020

അമ്മയുടെ കൈകള്‍ കൊണ്ട് ഏഴ് വയസ്സുകാരന് ദാരുണാന്ത്യം. മണ്ണാര്‍ക്കാടിനടുത്തെ ഭീമനാടാണ് സംഭവം. അമ്മ കുട്ടിയെ കുത്തിക്കൊല്ലുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. കുട്ടിയുടെ കഴുത്തിനാണ് കുത്തേറ്റത്.

മാതാവിന് മാനസികപ്രശ്നമുണ്ടായിരുന്നുവെന്നും പൊലിസ് പറഞ്ഞു. ഇളയ കുഞ്ഞ് വീടിന് പുറത്തിരുന്ന് കരയുന്നതുകണ്ട് വന്നുനോക്കിയ അയല്‍ക്കാരാണ് സംഭവം ആദ്യം കണ്ടത്. ഒമ്പതു മാസം പ്രായമുള്ള കുഞ്ഞിനെ എടുത്ത് വീടിനകത്തേക്ക് കയറിയപ്പോഴാണ് മൂത്ത കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. എപ്പോഴാണ് കൊലനടത്തിയതെന്ന് വ്യക്തമല്ല.

പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇവര്‍. കൊച്ചിയില്‍ ജോലിചെയ്യുന്ന കുട്ടിയുടെ പിതാവിനെ വിവരമറിയിച്ചിട്ടുണ്ട്. കുട്ടിയുടെ മൃതദേഹം മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Tags: , ,
Read more about:
RELATED POSTS
EDITORS PICK