ചരിത്രത്തിലാദ്യമായി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കിരീടം സ്വന്തമാക്കി ലിവര്‍പൂള്‍

സ്വന്തം ലേഖകന്‍ June 26, 2020

ചരിത്രത്തിലാദ്യമായാണ് ലിവര്‍പൂള്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടത്തില്‍ മുത്തമിടുന്നത്. ലീഗിലെ പോയിന്റ് പട്ടികയില്‍ രണ്ടാമതുള്ള മാഞ്ചസ്റ്റര്‍ സിറ്റി ചെല്‍സിയെയാണ് ലിവര്‍പൂള്‍ പരാജയപ്പെടുത്തിയത്.

ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കായിരുന്നു ചെല്‍സിയുടെ വിജയം. മുപ്പത് വര്‍ഷങ്ങള്‍ക്കുശേഷമാണ് ചെമ്പട ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടത്തില്‍ മുത്തമിടുന്നത്. ഏഴു മത്സരങ്ങള്‍ ബാക്കി നില്‍ക്കെയാണ് ലിവര്‍ പൂളിന്റെ കിരീട നേട്ടം.

കഴിഞ്ഞ ദിവസം ക്രിസ്റ്റല്‍ പാലസിനെ 4-0 നു ലിവര്‍പൂള്‍ തകര്‍ത്തിരുന്നു. ഇംഗ്ലീഷ് ഫുട്ബോള്‍ ലീഗ് ഫസ്റ്റ് ഡിവിഷന്‍ കിരീടം 18 തവണ നേടിയിട്ടുണ്ട്. എന്നാല്‍ ഫസ്റ്റ് ഡിവിഷന്‍ 1992-ല്‍ പ്രീമിയര്‍ ലീഗ് എന്ന പേര് സ്വീകരിച്ചശേഷം ലിവര്‍പൂളിന് കിരീടം നേടാനായിട്ടില്ല. 1989-90 സീസണിലാണ് ലിവര്‍പൂള്‍ അവസാനമായി ഫസ്റ്റ് ഡിവിഷന്‍ ചാമ്പ്യന്മാരായത്.

Read more about:
EDITORS PICK