ടൊയോട്ടയുടെ യാരിസ്: വില ഒന്‍പത് ലക്ഷം

സ്വന്തം ലേഖകന്‍ June 26, 2020

ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോറിന്റെ യാരിസ് എത്തുന്നു. ഗവണ്‍മെന്റ് ഇ മാര്‍ക്കറ്റ് പ്ലേസ്(ജി ഇ എം) പോര്‍ട്ടലിലും യാരിസ് ഇടംപിടിച്ചു. മാനുവല്‍ ട്രാന്‍സ്മിഷനോടെ മാത്രം ലഭ്യമാവുന്ന, താഴ്ന്ന വകഭേദമായ ‘ജെ’ അടിസ്ഥാനമാക്കുന്ന ഫ്‌ലീറ്റ് സ്‌പെസിഫിക്കേഷന്‍ യാരിസിന് 9.12 ലക്ഷം രൂപയാണു ഷോറൂം വില. സാധാരണ യാരിസ് ജെ വകഭേദത്തെ അപേക്ഷിച്ച് വിലയില്‍ 1.96 ലക്ഷത്തോളം രൂപയുടെ കുറവുണ്ട്.

ഏപ്രിലില്‍ വിപണി വിട്ട ബി വിഭാഗം സെഡാനായ എറ്റിയോസിന്റെ പകരക്കാരനായിട്ടാണു യാരിസിന്റെ വരവ്.രണ്ടു വര്‍ഷം മുമ്പ് 2018ലാണു ടൊയോട്ട ഇന്ത്യയില്‍ ‘യാരിസ്’ നിര്‍മാണം ആരംഭിച്ചത്. ഇക്കൊല്ലം ആദ്യ മൂന്നു മാസക്കാലത്തെ വില്‍പ്പനയില്‍ 2019 ജനുവരി – മാര്‍ച്ചിനെ അപേക്ഷിച്ച് 64% വളര്‍ച്ച കൈവരിച്ചെന്നാണു ടി കെ എമ്മിന്റെ അവകാശവാദം. ടാക്‌സി മേഖലയുടെ ഉപയോഗമാണു ലക്ഷ്യമിടുന്നതെങ്കിലും സുരക്ഷാക്രമീകരണങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാതെയാണ് ഈ ‘യാരിസി’ന്റെയും വരവ്.

ഏഴ് എയര്‍ ബാഗ്, ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം (എ ബി എസ്), ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷന്‍(ഇ ബി ഡി), ബ്രേക്ക് അസിസ്റ്റ്, റിമോട്ട് സെന്‍ട്രല്‍ ലോക്കിങ്, മാനുവല്‍ ഡേ/നൈറ്റ് ഇന്‍സൈഡ് റിയര്‍വ്യൂ മിറര്‍, റിയര്‍ പാര്‍ക്കിങ് സെന്‍സര്‍ തുടങ്ങിയ സവിശേഷതകളൊക്കെ പുതിയ വാഹനത്തിനുണ്ട്.

Tags:
Read more about:
EDITORS PICK