പാട്ടുപഠിക്കാനെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ സംഗീത അധ്യാപകന്‍ പിടിയില്‍

Sruthi June 27, 2020

വീട്ടില്‍ പാട്ടുപഠിക്കാനെത്തിയ ഒന്‍പതു വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ സംഗീതാധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. 58കാരന്‍ ഈട്ടിച്ചുവട് മണ്ണാറത്തറ ഹര്‍ബേല്‍ വീട്ടില്‍ അലിയാരെ(58)യാണ് അറസ്റ്റു ചെയ്തത്.

പട്ടികജാതി വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടിയെയാണ് പീഡിപ്പിച്ചത്. ഇയാള്‍ അലിയാര്‍ എരുമേലി എന്ന പേരില്‍ കവിതകള്‍ എഴുതാറുണ്ടെന്നു പോലീസ് പറഞ്ഞു.കഴിഞ്ഞ ഞായറാഴ്ച ഉച്ച കഴിഞ്ഞാണ് കേസിനാസ്പദമായ സംഭവം.

പാട്ടുപഠിക്കാന്‍ വീട്ടില്‍ വന്ന ഒന്‍പതുകാരിയെ സമീപത്തുള്ള പ്രതിയുടെ മകളുടെ വീടിന്റെ ഒന്നാം നിലയിലെത്തിച്ചാണ് പീഡിപ്പിച്ചത്. കുട്ടി വീട്ടുകാരോട് പറഞ്ഞതോടെയാണ് പീഡന വിവരം പുറംലോകം അറിഞ്ഞത്.

Tags:
Read more about:
RELATED POSTS
EDITORS PICK