കൊച്ചുകുട്ടികളുടെ നഗ്നചിത്രം പ്രചരിപ്പിച്ച പതിനാറുകാരനുള്‍പ്പെടെ ആറുപേര്‍ പിടിയില്‍

Sruthi June 29, 2020

കൊച്ചുകുട്ടികളുടെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ച ആറുപേര്‍ അറസ്റ്റില്‍. കൊല്ലത്താണ് സംഭവം. കൊല്ലം റൂറല്‍ ജില്ലയില്‍ ഓപ്പറേഷന്‍ ചൈല്‍ഡ് പോണാഗ്രാഫി ഹണ്ടിന്റെ ഭാഗമായി വിവിധ സ്ഥലങ്ങളില്‍ ജില്ലാ സൈബര്‍സെല്ലിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് അറസ്റ്റ്.

ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം നടത്തിയ പരിശോധനയില്‍ ശാസ്താംകോട്ട, മനക്കര കിഴക്ക്, ശ്രീ മന്ദിരത്തില്‍ അഭിന്‍ (20), കടക്കല്‍ ഗോവിന്ദമംഗംലം കോക്കോട്ടുകോണം, അംബിക വിലാസത്തില്‍ അനുരാജ് (25), കൊട്ടാരക്കര കിഴക്കേക്കര നേതാജി നഗര്‍ ആഞ്ഞിലിവേലില്‍ അഖില്‍ എബ്രഹാം (25) , പുത്തൂര്‍ വെണ്ടാര്‍ പാണ്ടറ പാലന്റഴികത്ത് താഴതില്‍ വീട്ടില്‍ അഭിജിത്ത് (21), അഞ്ചല്‍ കരുകോണ്‍ പുത്തയം സ്വദേശിയായ 16 വയസ്സുകാരന്‍, അഞ്ചല്‍ അലയമണ്‍ തടത്തില്‍ പുത്തന്‍ വീട്ടില്‍ അനുസെല്‍ജിന്‍ എന്നിവര്‍ക്കെതിരെയാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

ടെലഗ്രാം ആപ്ലിക്കേഷന്‍ വഴിയാണ് പ്രതികള്‍ കുറ്റകൃത്യം നടത്തിയത്. ചിത്രങ്ങളും വീഡിയോകളും സ്റ്റോറു ചെയ്യാന്‍ ക്ലൗഡ് സര്‍വ്വീസുകളും പ്രതികള്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. പ്രതികള്‍ക്കെതിരെ 67ബി ഐ.ടി ആക്ട് പ്രകാരവും പോക്‌സോ ആക്ട് പ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്തു.

Read more about:
RELATED POSTS
EDITORS PICK