കുഞ്ഞന്‍ മൊബൈല്‍ എത്തുന്നു, സാംസങ്ങിന്റെ രണ്ട് മടക്കാവുന്ന സ്മാര്‍ട്ട്‌ഫോണ്‍

സ്വന്തം ലേഖകന്‍ June 29, 2020

ഇനി ഫോണ്‍ കൈപിടിയിലൊതുക്കാം. അടുത്ത വര്‍ഷം സാംസങ്ങിന്റെ രണ്ട് മടക്കാവുന്ന സ്മാര്‍ട്ട്‌ഫോണ്‍ എത്തും. മിതമായ നിരക്കില്‍ മടക്കാവുന്ന ഹാന്‍ഡ്സെറ്റ് മോഡല്‍ അടുത്ത വര്‍ഷം പുറത്തിറങ്ങുമെന്ന് വ്യവസായ വൃത്തങ്ങള്‍ അറിയിച്ചു. ഗാലക്സി ഫോള്‍ഡ് 2, ഗാലക്സി ഇസഡ് ഫ്‌ലിപ്പിന്റെ 5 ജി വേരിയന്റ് എന്നിവ ആഗസ്റ്റില്‍ നടക്കുന്ന പരിപാടിയില്‍ സാംസങ് പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഗാലക്സി ഫോള്‍ഡ് ലൈറ്റ് എന്ന് പേരിട്ടിരിക്കുന്ന മിതമായ നിരക്കില്‍ മടക്കാവുന്ന സ്മാര്‍ട്ട്ഫോണ്‍ ഈ പരിപാടിയില്‍ അരങ്ങേറ്റം കുറിക്കാന്‍ സാധ്യതയില്ല.
ദക്ഷിണ കൊറിയന്‍ ടെക് ഭീമന്‍ അതിന്റെ മടക്കാവുന്ന സ്മാര്‍ട്ട്ഫോണിന്റെ ഒരു പതിപ്പ് അവതരിപ്പിക്കുമെന്ന് അഭ്യൂഹമുണ്ട്.

ഗാലക്സി ഫോള്‍ഡ് 2 തുറക്കുമ്പോള്‍ 7.7 ഇഞ്ച് സ്‌ക്രീന്‍ ദൃശ്യമാകുമെന്ന് ടെക് നിരൂപകര്‍ പ്രവചിക്കുന്നു, അതേസമയം 6.23 ഇഞ്ച് കവര്‍ ഡിസ്പ്ലേ, മുന്‍ഗാമിയുടെ 7.3 ഇഞ്ച്, 4.6 ഇഞ്ച് ഡിസ്പ്ലേകളേക്കാള്‍ വലുതാണ്.ഗാലക്സി ഇസഡ് ഫ്‌ലിപ്പിന്റെ 5 ജി വേരിയന്റിന് ആദ്യ മോഡലില്‍ നിന്നുള്ള സവിശേഷതകളില്‍ വലിയ മാറ്റങ്ങളുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ല.

Read more about:
EDITORS PICK