ബോഡി ഷെയ്മിങ് നേരിട്ടിട്ടുണ്ട്, നമ്മളെക്കാള്‍ കുറവുകളുള്ളവരാണ് നമ്മെ കളിയാക്കുന്നതെന്ന് നടി നിത്യ മേനോന്‍

Sruthi July 3, 2020

ബോഡി ഷെയ്മിങ് നേരിട്ടിട്ടുണ്ടെന്ന് നടി നിത്യ മേനോന്‍. എന്നാല്‍ താന്‍ അതു ഗൗനിക്കാറില്ല. പരിഹാസങ്ങള്‍ എല്ലാവരെയും ബാധിക്കുമന്നും പല കാര്യങ്ങളിലും നമ്മളെക്കാള്‍ കുറവുകളുള്ളവരാണ് മറ്റുള്ളവരെ കളിയാക്കുന്നതെന്നും അല്ലാത്തവര്‍ അതിന് മുതിരില്ലെന്നും നിത്യ മേനോന്‍ പറഞ്ഞു.

നമ്മളെക്കാള്‍ കുറവുകളുള്ളവരാണ് നമ്മെ കളിയാക്കുന്നത്. അല്ലാത്തവര്‍ ഒരിക്കലും അതിനു മുതിരില്ല. ആ സത്യം തിരിച്ചറിഞ്ഞാല്‍ പിന്നെ ഈ കളിയാക്കലുകള്‍ നമ്മെ ബാധിക്കില്ല. എന്തുകൊണ്ട് തടി കൂടി എന്ന് പലരും ചോദിക്കില്ല. കാരണങ്ങള്‍ അവര്‍ അനുമാനിച്ച് കണ്ടെത്തുകയാണ്.

എന്തെങ്കിലും ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലമാണ് തടി വയ്ക്കുന്നതെങ്കിലോ? നാം ചിന്തിക്കാത്ത പല കാരണങ്ങളും അതിനു പിന്നില്‍ കാണുമെന്നും നിത്യ പറയുന്നു.

ഇതെക്കുറിച്ച് ഞാന്‍ വേവലാതിപ്പെടുന്നില്ല. ഞാന്‍ എന്റെ കടമകള്‍ നിര്‍വഹിക്കുന്നു. ഇത്തരം കാര്യങ്ങളെക്കുറിച്ച് ഒരു പ്രതിഷേധത്തിനും മുതിരാറില്ല. കാരണം അതൊക്കെ ഞാന്‍ സ്വയം മറികടക്കേണ്ട വിഷയങ്ങളാണ്. ഇതിനെയൊക്കെ തള്ളിക്കളഞ്ഞു വേണം മുന്നോട്ട് നീങ്ങാനെന്നും നിത്യ വ്യക്തമാക്കി.

Tags:
Read more about:
EDITORS PICK