സിനിമാ മേഖലയിലെ ചൂഷണങ്ങള്‍ക്ക് തടയിടാന്‍ ഫെഫ്ക, ശക്തമായ നടപടികള്‍ ഉണ്ടാകുമെന്ന് ബി ഉണ്ണികൃഷ്ണന്‍

Sruthi July 3, 2020

സിനിമാ മേഖലയില്‍ വര്‍ദ്ധിച്ചുവരുന്ന ചൂഷണങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ ഫെഫ്ക മുന്നോട്ടുവരുന്നു. ശക്തമായ നടപടികളാണ് ഫെഫ്ക ഏര്‍പ്പെടുത്തുന്നത്. ഫസ്ബുക്കിലൂടെ ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണനാണ് ഇക്കാര്യം വ്യക്തമാക്കിയത്.

നടി ഷംനാകാസിമിനെ ബ്‌ളാക്ക്‌മെയില്‍ ചെയ്യാന്‍ ശ്രമിച്ചതിനെ സംഘടന കൂടുതല്‍ നടപടികള്‍ ഏര്‍പ്പെടുത്തുന്നത്. കാസ്റ്റിംഗ് ഡയറക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇനിമുതല്‍ ഫെഫ്കയില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇവരുടെ പൂര്‍ണവിവരങ്ങള്‍ പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്‍, അമ്മ, ഡയറക്ടേഴ്‌സ് യൂണിയന്‍, തുടങ്ങിയുള്ള സംഘടനകള്‍ക്ക് കൈമാറും. രജിസ്റ്റര്‍ ചെയ്യാത്തവരെ ഒരുകാരണവശാലും പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല. കാസ്റ്റിംഗ് ഡയറക്ടര്‍മാരെക്കുറിച്ച് എന്തെങ്കിലും സംശയം തോന്നിയാല്‍ പരാതിപ്പെടാനും സൗകര്യമൊരുക്കും. ഇതിനായി ടോള്‍ഫ്രീ നമ്പരും ഉണ്ടാവും.

അപരിചിതര്‍ക്ക് ഒരു കാരണവശാലും താരങ്ങളുടെ ഫോണ്‍ നമ്പര്‍ നല്‍കരുതെന്ന് അഗങ്ങള്‍ക്ക് കര്‍ശന നിര്‍ദ്ദേശവും ഫെഫ്ക നല്‍കിയിട്ടുണ്ട്. നമ്പര്‍ നല്‍കിയതുസംബന്ധിച്ച് പരാതി ഉണ്ടെങ്കിലും ഈ ഫോണ്‍ നമ്പരില്‍ വിളിച്ചറിയിക്കാം. ഇക്കാര്യം വ്യക്തമാക്കി പ്രൊഡക്ഷന്‍ കണ്‍ട്രോളേഴ്‌സ് യൂണിയന് ഫെഫ്ക കത്തയച്ചിട്ടുണ്ട്.

കാസ്റ്റിംഗുമായ് ബന്ധപ്പെട്ട വിഷയത്തെ അടിസ്ഥാനമാക്കി ബോധവത്കരണ ഹ്രസ്വചിത്രം കൂടി ഫെഫ്ക നിര്‍മ്മിക്കുന്നുണ്ട്. യുവ താരം അന്ന ബെന്‍ കേന്ദ്ര കഥാപാത്രമായി വേഷമിടുന്ന ചിത്രത്തിന്റെ സംവിധാനവും ഛായാഗ്രഹണവും നിര്‍വഹിക്കുന്നത് ജോമോന്‍ ടി ജോണ്‍ ആണ് . ഫെഫ്കയുടെ യൂട്യൂബ് ചാനല്‍ വഴിയാകും പുതിയ ചിത്രവും എത്തുക.

Read more about:
EDITORS PICK