ആറ് മാസം പ്രായമുള്ള പെണ്‍കുഞ്ഞിന്റെ ശരീരം അച്ഛന്‍ പൊള്ളിച്ചു

Sruthi July 3, 2020

അങ്കമാലിയിലെ സംഭവത്തിനുപിന്നാലെ മറ്റൊരു ക്രൂരത കൂടി. എറണാകുളത്ത് ആറ് മാസം പ്രായമുള്ള പെണ്‍കുഞ്ഞിന്റെ ദേഹം അച്ഛന്‍ പൊള്ളിച്ചു. കുട്ടിയുടെ ദേഹത്ത് പൊള്ളലേറ്റതിന്റെയും അടിയേറ്റതിന്റെയും പാടുകളുണ്ട്.

ഭര്‍ത്താവ് മദ്യപിച്ചെത്തി കുട്ടിയെ വലിച്ചെറിയാറുണ്ടെന്നും ഉപദ്രവിക്കാറുണ്ടെന്നും അമ്മ പൊലീസിന് മൊഴി നല്‍കി. സംഭവത്തില്‍ കുട്ടിയുടെ അച്ഛന്‍ ആനന്ദ് എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

എറണാകുളം തിരുവാങ്കുളം ഏറമ്പാകത്താണ് സംഭവം. പൊലീസ് സ്ഥലത്തെത്തി കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റി. ശിശുക്ഷേമ സമിതി അംഗങ്ങളും പൊലീസും സ്ഥലത്തെത്തി പരിശോധിക്കുകയാണ്. അച്ഛന്‍ കുട്ടിയെ ക്രൂരമായി ഉപദ്രവിച്ചെന്ന് നാട്ടുകാരും പറയുന്നു.

Tags: ,
Read more about:
RELATED POSTS
EDITORS PICK