ഷംന കാസിം ബ്‌ളാക്ക്‌മെയില്‍ കേസ്: ടിക് ടോക് താരത്തിന്റെ മൊഴിയെടുക്കുന്നു, നിര്‍മ്മാതാവിനെയും ചോദ്യം ചെയ്യും

Sruthi July 3, 2020

നടി ഷംന കാസിമിനെ ബ്‌ളാക്ക്‌മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച കേസില്‍ ടിക് ടോക് താരത്തെ ചോദ്യം ചെയ്യുന്നു. കാസര്‍ഗോഡു കാരന്‍ യാസിറിനെയാണ് ചോദ്യം ചെയ്യുന്നത്. സംഭവത്തില്‍ ഒരു സിനിമാ നിര്‍മ്മാതാവിന്റെ പങ്കിനെക്കുറിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. ഇയാളെയും ഉടന്‍ തന്നെ ചോദ്യം ചെയ്യും.

തട്ടിപ്പ് സംഘവുമായി ഇവര്‍ക്ക് ബന്ധമുണ്ടോ എന്നറിയാനാണ് ചോദ്യം ചെയ്യുന്നത്. തട്ടിപ്പ് നടത്താന്‍ എത്തിയവര്‍ വിവാഹ വരന്‍ എന്ന നിലയില്‍ കാണിച്ചിരുന്നത് യാസിറിന്റെ ഫോട്ടോയാണ്. പോലീസ് വിളിച്ചു വരുത്തിയായിരുന്നു മൊഴിയെടുത്തത്. സംഭവത്തില്‍ സിനിമാ നിര്‍മ്മാതാവിന്റെ പങ്ക് അറിയാനുള്ള അന്വേഷണവും പോലീസ് നടത്തി വരികയാണ്. തട്ടിപ്പ് സംഘവുമായി നിര്‍മ്മാതാവിന് എന്തെങ്കിലും ബന്ധമുണ്ടോ എന്നാണ് അന്വേഷിക്കുന്നത്.

ജൂണ്‍ 20 നാണ് നിര്‍മ്മാതാവും ഷംനയുടെ വീട്ടില്‍ എത്തിയത്. വിവാഹ തട്ടിപ്പ് സംഘം എത്തിയതിന് പിന്നാലെ എത്തിയ നിര്‍മ്മാതാവ് ഷംന പറഞ്ഞിട്ടാണ് വന്നതെന്നാണ് വീട്ടുകാരെ അറിയിച്ചത്. എന്നാല്‍ താന്‍ ആരേയൂം വിളിച്ചിട്ടില്ല എന്ന് ഷംന വീട്ടുകാര്‍ വിളിച്ചപ്പോള്‍ പറഞ്ഞു. തുടര്‍ന്ന് ഇക്കാര്യം പറഞ്ഞപ്പോള്‍ ഷംന വീട്ടിലേക്ക് ക്ഷണിച്ചു കൊണ്ട് അയച്ച സന്ദേശങ്ങള്‍ ഇയാള്‍ വീട്ടുകാരെ കാണിക്കുകയും ഇതനുസരിച്ചാണ് വന്നതെന്ന് പറയുകയുമായിരുന്നു.

Tags:
Read more about:
EDITORS PICK