ആശങ്ക പെരുകുന്നു: ഇന്ന് 240 പേര്‍ക്ക് കൊവിഡ്, ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്ക്

Sruthi July 4, 2020

തുടര്‍ച്ചയായ രണ്ടാം ദിവസവും കൊവിഡ് കേസുകള്‍ 200 കടന്നു. സംസ്ഥാനത്ത് ഇന്ന് 240 കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 729 സാംപിളുകളാണ് പരിശോധിച്ചത്. 209 പേര്‍ ഇന്ന് രോഗമുക്തി നേടി. സംസ്ഥാനത്ത് 2129 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇന്ന് സ്ഥിരീകരിച്ചവരില്‍ 17 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 152 പേര്‍ വിദേശത്തുനിന്നും 52 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്.

എറണാകുളത്ത് അഞ്ച് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ ഇന്ന് രോഗബാധയുണ്ട്. തിരുവനന്തപുരത്ത് നാല് പേര്‍ക്കും തൃശൂരില്‍ മൂന്നു പേര്‍ക്കും, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ രണ്ട് പേര്‍ക്കും മലപ്പുറത്ത് ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തില്‍ രോഗം ബധിച്ചത്.

മലപ്പുറം-37
കണ്ണൂര്‍-35
പാലക്കാട്-29
പത്തനംതിട്ട-22
ആലപ്പുഴ-20
തൃശൂര്‍-20
തിരുവനന്തപുരം-16
കൊല്ലം-16
കാസര്‍കോട്-14
എറണാകുളം-13
കോഴിക്കോട്-8
കോട്ടയം-6
ഇടുക്കി, വയനാട്-2

തൃശൂര്‍ ജില്ലയിലെ നാല് സിഎസ്എഫ് ജവാന്മാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കണ്ണൂരില്‍ നാല് സിഐഎസ്എഫ് ജവാന്മാര്‍ക്കും കൊവിഡ് പോസിറ്റീവായി. ഇന്ന് 367 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കണ്ണൂരില്‍ 11 ഡിഎസ്എസി ജീവനക്കാര്‍ക്കുംം കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

Tags:
Read more about:
EDITORS PICK