എസ്എസ്എല്‍സി പരീക്ഷയെഴുതിയ 32 വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ്

Sruthi July 4, 2020

കര്‍ണാടകയില്‍ എസ്എസ്എല്‍സി പരീക്ഷയെഴുതിയ പതിന്നാലു പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ എസ്എസ്എല്‍സി പരീക്ഷയില്‍ പങ്കെടുത്തതിലൂടെ രോഗം ബാധിച്ചവരുടെ എണ്ണം സംസ്ഥാനത്ത് 32 ആയി ഉയര്‍ന്നു. ജൂണ്‍ 25നും ജൂലൈ 3നുമിടയിലാണ് എസ്എസ്എല്‍സി പരീക്ഷ നടന്നത്.

ഇനിയും 80 വിദ്യാര്‍ത്ഥികള്‍ ക്വാറന്റൈനില്‍ കഴിയുന്നുണ്ട്. വീടുകളിലാണ് ഇവര്‍ കഴിയുന്നത്. ജൂലൈ മൂന്നിന് 7.60 ലക്ഷം വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതിയിരുന്നു. 14,745 പേര്‍ പരീക്ഷയില്‍ പങ്കെടുക്കുകയുണ്ടായില്ല. 3,911 പേര്‍ കണ്ടെയ്ന്‍മെന്റ് സോണുകളിലായിരുന്നതു കൊണ്ട് പരീക്ഷയില്‍ പങ്കെടുത്തില്ലെന്ന് സര്‍ക്കാര്‍ ഔദ്യോഗികമായി അറിയിച്ചിരുന്നു. 863 വിദ്യാര്‍ത്ഥികള്‍ വിവിധ അസുഖങ്ങളുള്ളതു കൊണ്ടും പങ്കെടുത്തിരുന്നില്ല.

മാര്‍ച്ച് 27 മുതല്‍ ഏപ്രില്‍ 9 വരെയുള്ള ദിവസങ്ങളില്‍ നടക്കേണ്ടിയിരുന്ന എസ്എസ്എല്‍സി പരീക്ഷയാണ് രണ്ട് മാസത്തോളം വൈകി നടന്നത്. കോവിഡ് രോഗപ്പകര്‍ച്ചയായിരുന്നു കാരണം. പ്രത്യേക മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു പരീക്ഷാ നടത്തിപ്പ്. എല്ലാ വിദ്യാര്‍ത്ഥികളുടെയും ശരീരതാപനില പരിശോധിച്ചിരുന്നു. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിന്നുള്ളവര്‍ക്ക് പ്രത്യേകം സജ്ജമാക്കിയ മുറികളില്‍ വെച്ച് പരീക്ഷ നടത്തുകയുണ്ടായി.

Tags:
Read more about:
RELATED POSTS
EDITORS PICK