വിവോ വൈ 30 സ്മാര്‍ട്ട്‌ഫോണ്‍ ഒട്ടേറെ ഫീച്ചറുകളുമായി ഇന്ത്യന്‍ വിപണിയില്‍

സ്വന്തം ലേഖകന്‍ July 4, 2020

വിവോയുടെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയിലെത്തി. വിവോ വൈ 30 ആകര്‍ഷകമായ ഫീച്ചറുകളാണ് നിങ്ങള്‍ക്കുമുന്നിലെത്തിക്കുന്നത്. എച്ച്ഡി + റെസല്യൂഷനുള്ള പഞ്ച്-ഹോള്‍ ഡിസ്പ്ലെ, ക്വാഡ്-റിയര്‍ ക്യാമറ സെറ്റപ്പ്, 5,000 എംഎഎച്ച് ബാറ്ററി എന്നിങ്ങനെയുള്ള നിരവധി ഫീച്ചറുകള്‍.

6.47 ഇഞ്ച് വലുപ്പമുള്ള എല്‍സിഡി ഡിസ്‌പ്ലേയുമായിട്ടാണ് ഉപയോഗിച്ചാണ് വിവോ വൈ 30 സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കിയിരിക്കുന്നത്. 720 ഃ 1560 പിക്‌സല്‍സ് എച്ച്ഡി + റെസലൂഷനുള്ള ഡിസ്‌പ്ലെയാണ് ഇത്. ഈ ഡിസ്‌പ്ലെയ്ക്ക് 19: 5: 9 ആസ്പാക്ട് റേഷിയോവും ഉണ്ട്. ഡിസ്‌പ്ലെയുടെ മുകളില്‍ ഇടത് കോണിലായി പഞ്ച്-ഹോളും നല്‍കിയിട്ടുണ്ട്. ഈ പഞ്ച്‌ഹോളില്‍ 8 എംപി സെല്‍ഫി ക്യാമറയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ബയോമെട്രിക് ഓതന്റിക്കേഷനായി ഡിവൈസിന്റെ പിന്നില്‍ ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ നല്‍കിയിട്ടുണ്ട്. കണക്റ്റിവിറ്റി ഓപ്ഷനുകളായി മൈക്രോ യുഎസ്ബി പോര്‍ട്ടും 3.5 എംഎം ഹെഡ്ഫോണ്‍ ജാക്കും വിവോ വൈ 30 സ്മാര്‍ട്ട്‌ഫോണിലുണ്ട്.

Tags: ,
Read more about:
EDITORS PICK