യുവാവിനെ വെട്ടിക്കൊന്നു: മരിച്ചത് ഇരട്ടക്കൊല കേസിലെ പ്രതി

സ്വന്തം ലേഖകന്‍ July 6, 2020
crime

തൃശൂരില്‍ യുവാവിനെ വെട്ടിക്കൊന്നു. ഇരട്ടക്കൊല കേസ് പ്രതി സിജോ 28 ആണ് കൊല്ലപ്പെട്ടത്. മുണ്ടൂരില്‍ വച്ചാണ് സംഭവം. സുഹൃത്തിന്റെ വീട്ടില്‍ പോയി മടങ്ങി വരവെ ബൈക്ക് തടഞ്ഞാണ് വെട്ടിയത്.

വെട്ടേറ്റ് കിടക്കുന്നത് കണ്ടവര്‍ പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസെത്തിയാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും മരിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 2019 ഏപ്രിലില്‍ രണ്ടു പേരെ വാനിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് സിജോ.

Tags:
Read more about:
EDITORS PICK