899 രൂപ മതി ഇഎംഐ അടയ്ക്കാന്‍: ഇതില്‍ കൂടുതല്‍ ഓഫര്‍ കിട്ടാനില്ല, മാരുതിയെത്തുന്നു

Sruthi July 8, 2020

ലോക്ഡൗണില്‍ വാഹനപ്രേമികള്‍ക്ക് ആശ്വാസം നല്‍കുന്ന ഓഫറുമായി മാരുതി സുസുക്കി. ആക്‌സിസ് ബാങ്കുമായി സഹകരിച്ചാണ് പുതിയ ഇളവുകളുമായി മാരുതി എത്തുന്നത്. കുറഞ്ഞ തുക കൊണ്ട് മാസം ഇഎംഐ അടയ്ക്കാം. ലോണിന്റെ കാലാവധി കൂട്ടിയും മറ്റ് ഇളവുകള്‍ നല്‍കിയും ഉപഭോക്താക്കളെ ആകര്‍ഷിക്കുകയാണ് ലക്ഷ്യം.

എട്ട് വര്‍ഷത്തെ കാലാവധിയാണ് നല്‍കുന്നത്. ഓണ്‍റോഡ് വില പൂര്‍ണമായും വായ്പ ലഭിക്കും. ഇഎംഐയില്‍ പ്രതിവര്‍ഷം പത്ത് ശതമാനം വര്‍ധന വരുത്തികൊണ്ടുള്ള സ്റ്റെപ് അപ് പദ്ധതി. ആദ്യ മൂന്നു മാസക്കാലത്ത് ഒരു ലക്ഷം രൂപയ്ക്ക് 899 രൂപ പ്രതിമാസ ഗഡുവുള്ള ലോ ഇഎംഐ സ്‌കീം തുടങ്ങിയ ഓഫറുകളാണ് മാരുതിയും ആക്‌സിസ് ബാങ്കും ചേര്‍ന്ന് നല്‍കുന്നത്. ഇളവുകളുടെ കാലാവധി ജൂലൈ 31 വരെയാണ്.

Read more about:
EDITORS PICK