ഇന്നൊരു തക്കാളി പച്ചടി ഉണ്ടാക്കിയ കഥ

സ്വന്തം ലേഖകന്‍ July 15, 2020

കുമ്പളങ്ങ, വെള്ളരിക്ക, ബീറ്റ്‌റൂട്ട്, പാവയ്ക്ക തുടങ്ങി പലതും കൊണ്ടും പച്ചടി ഉണ്ടാക്കാം. എന്നാല്‍, നിങ്ങള്‍ തക്കാളി പച്ചടി ഉണ്ടാക്കിയിട്ടുണ്ടോ?

ചേരുവകള്‍

തക്കാളി – 2 എണ്ണം
സവാള – 1 എണ്ണം
പച്ചമുളക് – 2 എണ്ണം
ഉപ്പ്
എണ്ണ – 2 ടേബിള്‍സ്പൂണ്‍
കടുക് – 1/4 ടീസ്പൂണ്‍
വറ്റല്‍മുളക് – 2 എണ്ണം
കറിവേപ്പില – 1 തണ്ട്
തേങ്ങ – 3/4 കപ്പ്
തൈര് – 3/4 കപ്പ്
കടുക് – 1/4 ടീസ്പൂണ്‍

തയ്യാറാക്കുന്നവിധം

തേങ്ങായും തൈരും കടുകും അരച്ച് മാറ്റി വയ്ക്കുക. ഒരു പാനില്‍ എണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. ഇതിലേക്ക് വറ്റല്‍മുളകും കറിവേപ്പിലയും ഇട്ട് നന്നായി യോജിപ്പിക്കുക. ഇനി സവാള ഇട്ട് 2 മിനിറ്റ് വഴറ്റുക. ഇതിലേക്ക് തക്കാളിയും പച്ചമുളകും ഉപ്പും ഇട്ട് വേവിക്കുക. തീ ഓഫ് ചെയ്ത് ഇത് നന്നായി തണുത്തതിനു ശേഷം അരപ്പ് ചേര്‍ത്ത് നന്നായി യോജിപ്പിച്ച് വിളമ്പാം.

Tags:
Read more about:
EDITORS PICK