ഹോളോഗ്രാഫിക് വീഡിയോ കോളുമായി ജിയോ ഗ്ലാസ് എത്തുന്നു

സ്വന്തം ലേഖകന്‍ July 16, 2020

സ്മാര്‍ട്ട് ഗ്ലാസ് വിപണിയില്‍ റിലയന്‍സിന്റെ പുത്തന്‍ തരംഗം. ഗൂഗിള്‍ ഗ്ലാസിന് സമാനമായ സ്മാര്‍ട്ട് ഗ്ലാസുകളാണ് റിലയന്‍സ് പുറത്തിറക്കുന്നത്. ഗ്ലാസ് ധരിച്ച് വീഡിയോ കോള്‍ ചെയ്യാം.

3ഡി ഇന്ററാക്ഷനും ഹോളോഗ്രാഫിക് വീഡിയോ കോളും സാധ്യമാക്കുന്ന ജിയോ ഗ്ലാസാണ് റിലയന്‍സ് പുറത്തിറക്കുന്നത്. കമ്പനിയുടെ 2020 ആന്വല്‍ ജനറല്‍ ബോഡി മീറ്റിങ്ങിലാണ് റിലയന്‍സ് ജിയോ ഗ്ലാസ് പ്രഖ്യാപിപ്പിച്ചത്. ഫോണുമായി ബന്ധിപ്പിച്ചാണ് ജിയോ ഗ്ലാസിന്റെ പ്രവര്‍ത്തനം. 3ഡി ഗോളോഗ്രാഫുകളോട് കൂടി വീഡിയോ കാേളുകള്‍, ക്ലാസ്, മീറ്റിങ്ങുകള്‍ എന്നിവ സംഘടിപ്പിക്കാന്‍ ജിയോ ഗ്ലാസ് സഹായകമാകും.

മുന്‍വശത്തായുള്ള കാമറയോട് കൂടിയാണ് ഗ്ലാസുകള്‍ വിപണിയിലെത്തുന്നത്. ഉപഭോക്താക്കള്‍ക്ക് ഇമ്മേഴ്സിവ് കണ്ടന്റുകള്‍ എളുപ്പം ഉപയോഗിക്കാവുന്ന തരത്തിലുള്ള സെന്‍സറോട് കൂടിയാണ് ഗ്ലാസ്. ഒറ്റ കാഴ്ചയില്‍ സാധാരണ കണ്ണട പോലെ തോന്നുന്ന ജിയോ ഗ്ലാസിന് 75 ഗ്രാമാണ് ഭാരം. സ്മാര്‍ട്ട് ഫോണുമായി ബന്ധിപ്പിക്കുകയാണെങ്കില്‍ 3ഡി ലഭ്യമായ ആപ്ലികേഷനുകള്‍ ഈ കണ്ണടയിലൂടെ സജീവമാകും. വയറുകളുടെ സഹായമില്ലാതെ പ്രവര്‍ത്തിക്കുന്ന ശബ്ദ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. എല്ലാ ഓഡിയോ ഫോര്‍മാറ്റുകളും ഇതില്‍ പ്രവര്‍ത്തിക്കും.

റിലയന്‍സിന്റെ ഇരുപത്തിയഞ്ചോളം മൊബൈലില്‍ ആപ്ലികേഷനുകളാണ് ജിയോ ഗ്ലാസ് സ്പോര്‍ട്ട് ചെയ്യുന്നത്. വിനോദം,വിദ്യാഭ്യാസം, ഷോപ്പിങ്, ഗെയിമിംഗ് തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ സ്വാധീനം ഉറപ്പിക്കാന്‍ ഈ വ്യത്യസ്ത അനുഭവം സഹായകരമാകുമെന്ന് റിലയന്‍സ് കണക്കുകൂട്ടുന്നു.

Tags: ,
Read more about:
EDITORS PICK