മിന്നും പ്രകടനം കാഴ്ചവെച്ച റയല്‍ മാഡ്രിഡ്: പത്താം മത്സരവും ജയിച്ച് കിരീടം തിരിച്ചുപിടിച്ചു

സ്വന്തം ലേഖകന്‍ July 17, 2020

ലോക്ഡൗണിനുശേഷം ആവേശമായി മാറിയ ലാ ലിഗ കിരീടം റയല്‍ മാഡ്രിഡ് സ്വന്തമാക്കി. തുടര്‍ച്ചയായ പത്താം മത്സരവും ജയിച്ചാണ് കിരീടത്തില്‍ മുത്തമിട്ടത്. ഇനി ഒരു മത്സരം കൂടി ബാക്കി നില്‍ക്കെയാണ് ജയം ഉറപ്പാക്കിയത്.

വിയ്യാറയലിനെ 2-1ന് തോല്‍പ്പിച്ചതോടെയാണ് ഒരു മല്‍സരം ബാക്കിനില്‍ക്കെ അവര്‍ കിരീടം സ്വന്തമാക്കിയത്. മറുഭാഗത്ത് റയലിന്റെ തോല്‍വി ആഗ്രഹിച്ച ബാഴ്സ 1-2ന് ഒസാസുനയോടു പരാജയപ്പെടുകയും ചെയ്തു.

ലീഗിലെ മറ്റു മല്‍സരങ്ങളില്‍ അത്ലറ്റികോ മാഡ്രിഡ് 2-0ന് ഗെറ്റാഫെയെയും ഐബര്‍ 3-1ന് വല്ലഡോലിഡിനെയും വലന്‍സിയ 1-0ന് എസ്പാന്യോളിനെയും ലെവന്റെ 3-2ന് സെല്‍റ്റയെയും ലെഗന്‍സ് 2-1ന് അത്ലറ്റിക് ബില്‍ബാവോയെയും അലാവസ് 2-1ന് റയല്‍ ബെറ്റിസിനെയും തോല്‍പ്പിച്ചു.

അതേസമയം, ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ടോപ്പ് ഫോര്‍ പോര് മുറുകുകയാണ്. മൂന്നും നാലും സ്ഥാനങ്ങളില്‍ക്കു വേണ്ടി പൊരിഞ്ഞ പോരാട്ടമാണ് നടക്കുന്നത്. കഴിഞ്ഞ മല്‍സരങ്ങളില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് 2-0ന് ക്രിസ്റ്റല്‍ പാലസിനെയും ലെസ്റ്റര്‍ സിറ്റി ഇതേ സ്‌കോറിന് ഷെഫീല്‍ഡ് യുനൈറ്റഡിനെയും പരാജയപ്പെടുത്തി. എവേര്‍ട്ടന്‍- ആസ്റ്റണ്‍വില്ല, സതാംപ്റ്റണ്‍- ബ്രൈറ്റണ്‍ മല്‍സരങ്ങള്‍ 1-1നു സമനിലലയില്‍ പിരിഞ്ഞു. ഇറ്റാലിയന്‍ സെരി എയില്‍ ഇന്റര്‍മിലാന്‍ 4-0ന് സ്പാളിനെ തകര്‍ത്തുവിട്ടു. ടൊറിനോ 3-0ന് ജെനോയെയും തോല്‍പ്പിച്ചു.

Read more about:
EDITORS PICK