പാല്‍ ചേര്‍ത്ത് മാഗിയായാലോ? ഈസി റെസിപ്പി

സ്വന്തം ലേഖകന്‍ July 18, 2020

മാഗി പലരുടെയും ഈസി പ്രാതലാണ്. എന്നാല്‍, ചിലര്‍ക്ക് മാഗി രുചികൂട്ട് ഇഷ്ടപ്പെടാറില്ല. മാഗി വ്യത്യസ്തമായി ഉണ്ടാക്കിയാലോ? പാലും മാഗിയും വെച്ചൊരു പാചകമാണ് ഇന്നിവിടെ പറയുന്നത്.

ചേരുവകള്‍

മാഗി -1 പാക്കറ്റ്
പാല്‍- 1 കപ്പ്
വെള്ളം ആവശ്യത്തിന്
വെളുത്തുള്ളി – 4 എണ്ണം
വെളിച്ചെണ്ണ -1/4 ടീസ്പൂണ്‍
സവാള- 1
കാരറ്റ് -1
മുളക്‌പൊടി- 1/2 ടീസ്പൂണ്‍
കാപ്‌സിക്കം – 1/2
സോയാ സോസ് – 1 ടീസ്പൂണ്‍
ടോമാറ്റോ സോസ് -1 ടീസ്പൂണ്‍
ചില്ലി സോസ് – 1 ടീസ്പൂണ്‍

തയ്യാറാക്കുന്നവിധം

ചുവട് കട്ടിയുള്ള പാത്രത്തില്‍ മാഗിയും പാലും വെള്ളവും വേവിച്ച് 1/4 ടീസ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് മാറ്റിവയ്ക്കുക. മറ്റൊരു പാത്രത്തില്‍ 1 ടീസ്പൂണ്‍ വെളിച്ചെണ്ണയില്‍ വെളുത്തുള്ളി 4 എണ്ണം, ഒരു ചെറിയ സവാള ചെറുതായി അരിഞ്ഞത്, ചെറിയ കാരറ്റ് നീളത്തില്‍ അരിഞ്ഞതും, പകുതി കാപ്‌സിക്കവും 1/2 ടീസ്പൂണ്‍ മുളകുപൊടിയും ചേര്‍ത്ത് കുറച്ച് വെള്ളം ഒഴിച്ച് നന്നായി വഴറ്റുക. ശേഷം അതിലേക്ക് സോയ സോസ്, ടൊമാറ്റോ സോസ്, ചില്ലി സോസ് (മൂന്നും ഒരു ടീസ്പൂണ്‍) മിക്‌സ് ചെയ്ത് അതിലേക്ക് ഒരു 1/2 കാപ്‌സിക്കം കൂടെ അരിഞ്ഞ് ചേര്‍ത്ത് നന്നായി വേവിക്കുക. ശേഷം ചുടോടെ നേരത്തെ വാങ്ങിവെച്ച നൂഡില്‍സിലേക്ക് ചേര്‍ക്കുക.

Read more about:
EDITORS PICK