തേന്‍ ചേര്‍ത്ത അടിപൊളി ചിക്കന്‍ വിങ്‌സ് ആയാലോ?

സ്വന്തം ലേഖകന്‍ July 20, 2020

ചിക്കന്‍ പല രുചിക്കൂട്ടുകള്‍ പുരട്ടി വറുത്തെടുക്കാം. ഇവിടെ തേന്‍ ചേര്‍ത്ത് ചിക്കന്‍ വിങ്‌സ് ആണ് ഉണ്ടാക്കാന്‍ പോകുന്നത്.

ചിക്കന്‍ വിങ്‌സ്- അര കിലോ
വെളുത്തുള്ളി പേസ്റ്റിക്കിയത് ഒരു ടീസ്പൂണ്‍
സവാള പകുതി ചെറുതായി അരിഞ്ഞത്.
മുളക്‌പൊടി ഒരു ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി അര ടീസ്പൂണ്‍
ഗരംമസാല ഒരു ടീസ്പൂണ്‍
നാരങ്ങാനീര് നാലര ടീസ്പൂണ്‍
വിനാഗിരി നാല് ടീസ്പൂണ്‍
ഉപ്പ് ആവശ്യത്തിന്. ഇതെല്ലാം ചേര്‍ത്ത് മാരിനേറ്റ് ചെയ്തുവെക്കാം.

ചിക്കന്‍ വറുക്കാനാവശ്യമായ ചേരുവകള്‍

ഒലീവ് ഓയില്‍ പാകത്തിന്
തേന്‍ മൂന്ന് ടേബിള്‍ സ്പൂണ്‍
നാരങ്ങാനീര് മൂന്ന് ടീസ്പൂണ്‍

തയാറാക്കേണ്ട വിധം

ഒരു ബൗളില്‍ ചിക്കന്‍ എടുത്ത് മാരിനേറ്റ് ചെയ്യാനുള്ള ചേരുവകള്‍ ചേര്‍ത്ത് മിക്‌സ് ചെയ്യുക. ചേരുവകള്‍ ചിക്കനില്‍ പിടിക്കാന്‍ രണ്ട് മണിക്കൂര്‍ വയ്ക്കുക. ശേഷം പാനില്‍ വറുക്കാനാവശ്യമായ എണ്ണ ചൂടാക്കി ചിക്കന്‍ കഷ്ണങ്ങള്‍ ഇടുക. ചിക്കന്‍ നന്നായി മൊരിഞ്ഞു തുടങ്ങുമ്പോള്‍ തേനും നാരങ്ങാ നീരും ചിക്കനിലേക്ക് ഒഴിച്ച് ഒഴിച്ച് വേവിക്കുക. ശേഷം ഒരു സെര്‍വിംഗ് ബോളിലേക്ക് മാറ്റുക. തേന്‍ ചേര്‍ത്ത ചിക്കന്‍ വിങ്സ് തയാര്‍.

Read more about:
EDITORS PICK