കൊവിഡ് സ്ഥിരീകരിച്ച 70 ഗര്‍ഭിണികള്‍ ആശുപത്രികളില്‍

Sruthi July 20, 2020

കൊവിഡ് ബാധിച്ച 70 ഓളം ഗര്‍ഭിണികളെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. മസ്‌കത്ത് ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇതില്‍ ഒമ്പത് പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്.

ഗുരുതരാവസ്ഥയിലുള്ള മൂന്നുപേരുടെ മരുന്നുകളോടുള്ള പ്രതികരണം മെച്ചപ്പെടുത്തുന്നതിനായി പ്രസവം നേരത്തെയാക്കേണ്ടിവന്നു. ഇതില്‍ ഒരാള്‍ക്ക് 24 ആഴ്ചയ്ക്ക് മുന്‍പാണ് ശസ്ത്രക്രിയ നടത്തിയത്.

ഈ കേസില്‍ ഗര്‍ഭസ്ഥ ശിശു മരണപ്പെട്ടിരുന്നു. മറ്റ് രണ്് കേസുകളില്‍ ഗര്‍ഭത്തിന് 28 ആഴ്ചയിലധികമായിരുന്നു. ഈ കുട്ടികളെ നവജാത ശിശുക്കള്‍ക്കുള്ള തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Read more about:
RELATED POSTS
EDITORS PICK