മഞ്ഞ നിറത്തിലുള്ള ആമ: അപൂര്‍വ്വ കാഴ്ച

സ്വന്തം ലേഖകന്‍ July 20, 2020

കറുപ്പും ബ്രൗണും നിറത്തില്‍ കണ്ടിരുന്ന ആമയെ നിങ്ങള്‍ മഞ്ഞ നിറത്തില്‍ കണ്ടിട്ടുണ്ടോ? ഒഡിഷയിലെ ബലസോറിലെ ഒരു ഗ്രാമത്തിലാണ് ഈ അപൂര്‍വ്വ കാഴ്ച. ആമയുടെ തോടും കാലുകളും തലയുമെല്ലാം മഞ്ഞ നിറമാണ്.

ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വിസ് ഉദ്യോഗസ്ഥനായ സുശാന്ത് നന്ദയാണ് മഞ്ഞ ആമയുടെ വിഡിയോ ട്വിറ്ററില്‍ പങ്കുവച്ചത്. ആമയെ കണ്ട് കൗതുകം തോന്നിയ ഗ്രാമവാസികള്‍ളാണ് വനം വകുപ്പിനെ വിവരമറിയിച്ചത്. തോടുമാത്രം മഞ്ഞയായ ആമയെ കാണാറുണ്ടെങ്കിലും ഇത് അപൂര്‍വ്വമാണെന്ന് വനവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.

ഇത്തരത്തിലുള്ള ആമയെ ആദ്യമായി കാണുകയാണെന്ന കമന്റുമായി നിരവധിപേര്‍ വിഡിയോ ഷെയര്‍ ചെയ്തു. ആല്‍ബിനിസം ബാധിച്ച ആമയാണിതെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ജീവികള്‍ക്ക് നിറംനല്‍കുന്ന മെലാനിന്‍ എന്ന വര്‍ണകം നഷ്ടമാകുന്ന പ്രതിഭാസമാണിത്.

Tags:
Read more about:
RELATED POSTS
EDITORS PICK