വാല്‍വുള്ള എന്‍95 മാസ്കുകള്‍ ഉപയോഗിക്കുന്നത് അപകടമെന്ന് കേന്ദ്രസര്‍ക്കാര്‍. ശുദ്ധവായു വാല്‍വിലൂടെ ഉള്ളിലെത്തുമെങ്കിലും മാസ്ക് ധരിക്കുന്നവര്‍ പുറന്തള്ളുന്ന വായു അപകടകരമാണെന്നാണ് കണ്ടെത്തല്‍.
ഈ സാഹചര്യത്തിലാണ് വിദഗ്ധ ഉപദേശം പരിഗണിച്ച് ഇത്തരത്തിലുള്ള മാസ്കുകള്‍ ഉപയോഗിക്കരുതെന്ന നിര്‍ദ്ദേശം കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവച്ചിരിക്കുന്നത്. വാല്‍വുള്ള മാസ്ക് ഗുണത്തേക്കാള്‍ ദോഷം ചെയ്യുമെന്നും ഇതൊഴിവാക്കണമെന്നും നിര്‍ദ്ദേശിച്ച് ഹെല്‍ത്ത് അധികൃതര്‍ സംസ്ഥാനങ്ങള്‍ക്കു കത്തു നല്കി.

സുരക്ഷിത സാഹചര്യത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മാത്രമാണ് ഇത്തരം മാസ്ക് ഉപയോഗിക്കാന്‍ അനുവാദമുള്ളത്. മറ്റുള്ളവര്‍ സാധാരണ മാസ്ക്കാണ് ഉപയോഗിക്കേണ്ടത്. കോവിഡ് ബാധിതരായവര്‍ ഇത്തരം മാസ്ക് ധരിച്ചാല്‍ പുറന്തള്ളുന്ന വായുവിലൂടെ വൈറസ് വ്യാപിക്കാം. പുറന്തള്ളുന്ന വായു ശുദ്ധീകരിക്കാന്‍ വാല്‍വിനു കഴിയില്ലെന്നും വിദഗ്ധര്‍ പറയുന്നു.