മാതാപിതാക്കളെ കൊലപ്പെടുത്തിയ തീവ്രവാദികളെ വെടിവെച്ചിട്ട് അഫ്ഗാന്‍ പെണ്‍കുട്ടി

Sruthi July 22, 2020

മലാലയെ പോലെ ഈ ധീര വനിതയും ഇനി ചരിത്രത്തിന്റെ ഭാഗമാകും. വീട്ടില്‍ കയറി മാതാപിതാക്കളെ കൊലപ്പെടുത്തിയ താലിബാന്‍ തീവ്രവാദികളെ വെടിവെച്ച് വീഴ്ത്തിയ പെണ്‍കുട്ടി. അഫ്ഗാനിസ്ഥാനിലെ ഘോര്‍ പ്രവിശ്യയിലാണ് സംഭവം.

തന്റെ പിതാവ് സര്‍ക്കാരിനെ പിന്തുണച്ചതിന്റെ പേരിലാണ് ഭീകരര്‍ കൊല നടത്തിയതെന്ന് പെണ്‍കുട്ടി പറയുന്നു. ആക്രമിക്കാനെത്തിയ ഭീകരരെ എകെ 47 തോക്ക് ഉപയോഗിച്ചാണ് പെണ്‍കുട്ടി വെടിവെച്ചിട്ടത്. തോക്കുമായിരിക്കുന്ന പതിനാലുകാരിയെ ചിത്രം സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നു.

Tags: ,
Read more about:
EDITORS PICK