ഈസിയല്ലെങ്കിലും പവര്‍ഫുള്‍ ആണ് ഈ പര്‍ദ്ദ ബിരിയാണി, എങ്ങനെ ഉണ്ടാക്കാം?

സ്വന്തം ലേഖകന്‍ July 24, 2020

ബിരിയാണി പലതരത്തിലുണ്ട്.. തലശ്ശേരി ബിരിയാണി, മാഞ്ഞാലി ബിരിയാണി, ഹൈദരാബാദി ബിരിയാണി..അങ്ങനെ പോകുന്നു. എന്നാല്‍, നിങ്ങള്‍ പര്‍ദ്ദ ബിരിയാണിയെക്കുറിച്ച് കേട്ടിട്ടുണ്ടോ? അത്ര സിപിംള്‍ അല്ലെങ്കിലും രുചിയുടെ കാര്യത്തില്‍ പവര്‍ഫുള്‍ ആണ്. പൂരിയുടെ ഉള്ളില്‍ നിന്നും പുറത്തേക്ക് ചാടുന്ന രീതിയിലുള്ള പര്‍ദ്ദ ബിരിയാണിയുടെ ചിത്രങ്ങള്‍ കണ്ടിട്ട് ബിരിയാണി എങ്ങനെ പൂരിയുടെ ഉള്ളില്‍ കയറ്റി എന്ന് ചിന്തിക്കുന്നവര്‍ ധാരാളമാണ്. ഒരു മറയ്ക്കുള്ളില്‍ ഉള്ള ബിരിയാണി. അതുകൊണ്ടാണ് അതിനെ പര്‍ദ്ദ ബിരിയാണി എന്ന് വിളിക്കുന്നത്.

ആവശ്യമായ സാധനങ്ങള്‍

ബസ്മതി അരി – 3/4 കിലോഗ്രാം
ചിക്കന്‍ – 1 കിലോഗ്രാം
ഇഞ്ചി – 1 വലിയ കഷണം
വെളുത്തുള്ളി – 8 അല്ലി
മുളക് – 4
മല്ലി ഇല, പുതിന ഇല(അരിഞ്ഞത്) – 1/2 കപ്പ്
സവാള (നീളത്തില്‍ അരിഞ്ഞത് ) 56
സവാള (നീളത്തില്‍ അരിഞ്ഞത് ) 5 എണ്ണം(വറുക്കാന്‍ )
ചെറിയ ഉള്ളി – 20
തക്കാളി – 2
മുളക് പൊടി – 1 1/2 ടീസ്പൂണ്‍
മഞ്ഞള്‍ പൊടി – 1/2 ടീസ്പൂണ്‍
കുരുമുളക് പൊടി – 1/2 ടീസ്പൂണ്‍
ഗരം മസാല – 1 1/2 ടീസ്പൂണ്‍
തൈര് – 2 ടേബിള്‍സ്പൂണ്‍
നാരങ്ങ നീര് – 1 ടീസ്പൂണ്‍
പൈനാപ്പിള്‍(അരിഞ്ഞത്) – 1/4 കപ്പ്
ഉപ്പ് – ആവശ്യത്തിന്
നെയ്യ്
എണ്ണ
മഞ്ഞ ഫുഡ് കളര്‍ – 1 നുള്ള്
പൈനാപ്പിള്‍ എസന്‍സ്
അണ്ടി പരിപ്പ് – ഒരു പിടി
ഉണക്ക മുന്തിരി – ഒരു പിടി
കറുവാപട്ട – 4 കഷ്ണം
ഗ്രാമ്പു – 5
ഏലയ്ക്ക – 10 എണ്ണം

മാരിനേറ്റ് ചെയ്യുന്നതിനായി

മുളകുപൊടി – 1 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി – 1/2 ടീസ്പൂണ്‍
മുട്ട – 1
തൈര് – 1 ടേബിള്‍ സ്പൂണ്‍
ഗരം മസാല – 1 ടീസ്പൂണ്‍
ഉപ്പ് ആവശ്യത്തിന്

പുറം ഭാഗമുണ്ടാക്കാന്‍

മൈദ – 2 കപ്പ്
പഞ്ചസാര – 1 ടീസ്പൂണ്‍
യീസ്റ്റ് – 1 ടീസ്പൂണ്‍
എണ്ണ – 1 ടീസ്പൂണ്‍
ഉപ്പ് ആവശ്യത്തിന്

തയ്യാറാക്കുന്നവിധം

ആദ്യം അര ഗ്ലാസ് ചൂട് വെള്ളത്തില്‍ 1 സ്പൂണ്‍ യീസ്റ്റും ഒരു സ്പൂണ്‍ പഞ്ചസാരയും ചേര്‍ത്ത് നന്നായി ഇളക്കി ഒരു 5 മിനിറ്റ് മാറ്റി വയ്ക്കുക. ഇനി മൈദ എടുത്ത് ഉപ്പും ചേര്‍ത്ത്, യീസ്റ്റ് കലക്കി വച്ച വെള്ളം ഒഴിച്ച് കുറേശ്ശേ ചൂട് വെള്ളം ചേര്‍ത്ത് നന്നായി കുഴച്ചെടുക്കുക. ഒരു സ്പൂണ്‍ എണ്ണയും ചേര്‍ക്കുക. ചപ്പാത്തിക്ക് കുഴക്കുന്നതിനേക്കാള്‍ സോഫ്റ്റ് ആയി നന്നായി കുഴച്ചെടുക്കുക. ഇനി ഒരു ബൗള്‍ എടുത്ത് ഉള്ളില്‍ എണ്ണ തേക്കുക, എന്നിട്ട് കുഴച്ച് വച്ച മാവ് അതില്‍ അടച്ച് വയ്ക്കുക. കുറഞ്ഞത് 1 മണിക്കൂര്‍ എങ്കിലും വയ്ക്കണം.

ഇനി നമുക്ക് ബിരിയാണി തയാറാക്കാം. അതിനായി ആദ്യം ചിക്കന്‍ മാരിനേറ്റ് ചെയ്ത് വയ്ക്കാം.അതിനായി മുകളില്‍ പറഞ്ഞ പൊടികള്‍ എല്ലാം നന്നായി മിക്‌സ് ചെയ്ത് ചിക്കന്‍ കഷ്ണങ്ങളില്‍ തേച്ചു പിടിപ്പിച്ചു ഫ്രിജില്‍ വയ്ക്കുക. ചുരുങ്ങിയത് 20 മിനിറ്റ് എങ്കിലും വയ്ക്കണം.

ബസ്മതി റൈസ് നന്നായി കഴുകി 20 മിനിറ്റ് കുതിര്‍ക്കാന്‍ വയ്ക്കുക. എന്നിട്ട് പട്ട, ഏലയ്ക്ക, ഗ്രാമ്പു, ഉപ്പ് എന്നിവ ചേര്‍ത്ത് ഒരു മുക്കാല്‍ വേവില്‍ വേവിച്ച് എടുക്കുക. നാരങ്ങാ നീരും നെയ്യും അവസാനം ചേര്‍ക്കുക. ഇത് ചോറ് തമ്മില്‍ ഒട്ടാതിരിക്കാന്‍ വേണ്ടിയാണ്, ശേഷം ചോറ് വാര്‍ത്ത് വയ്ക്കുക.
ഇനി അരിഞ്ഞു വച്ച സവാളയും അണ്ടി പരിപ്പും കിസ്മിസും വറുത്ത് മാറ്റി വയ്ക്കുക. ഇനി ഫ്രിജില്‍ വച്ച് മാരിനേറ്റ് ചെയ്ത ചിക്കന്‍ വറുത്ത് എടുക്കാം.

ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും ചെറിയ ഉള്ളിയും പുതിന ഇലയും മല്ലിയിലയും കൂടെ ഒന്ന് ചതച്ചെടുക്കുക. ഇനി ഒരു വലിയ പാന്‍ ചൂടാക്കി എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ ചതച്ചെടുത്ത ഈ മിശ്രിതം ബ്രൗണ്‍ നിറം ആകുന്നത് വരെ ഇളക്കുക. പിന്നെ നീളത്തില്‍ അരിഞ്ഞ സവാള ചേര്‍ത്തു വഴറ്റുക.നന്നായി വഴറ്റി കഴിഞ്ഞാല്‍ പൊടികള്‍ ചേര്‍ക്കാം. മുളകുപൊടി, മഞ്ഞള്‍പ്പൊടി, ഗരം മസാല എന്നിവ ചേര്‍ത്ത് ഇളക്കുക. പച്ച മണം മാറിയതിനു ശേഷം, തക്കാളി അരിഞ്ഞു ചേര്‍ക്കണം. എന്നിട്ട് നന്നായി വീണ്ടും വഴറ്റുക. ഇനി തൈര് ചേര്‍ത്ത് ഇളക്കുക. പൈനാപ്പിള്‍ അരിഞ്ഞ് വച്ചതും ചേര്‍ക്കുക. ഇനി നമുക്കു ഫ്രൈ ചെയ്തു വച്ച ചിക്കന്‍ ചേര്‍ക്കാം. ഒരല്‍പം ചൂട് വെള്ളം ചേര്‍ത്ത് ചിക്കന്‍ സോഫ്റ്റ് ആകുന്നത് വരെ പാചകം ചെയ്യാം. അങ്ങനെ ബിരിയാണി മസാല തയാര്‍.

ഇനി നമുക്കു പര്‍ദ്ദ ബിരിയാണി തയാറാക്കാം. അതിനായി കുഴി ഉള്ള ഒരു പരന്ന പാത്രം എടുക്കുക. എന്നിട്ട് നേരത്തെ കുഴച്ച് വച്ച മൈദ എടുത്ത് നന്നായി പരത്തി എടുക്കുക, എടുത്ത് വച്ച പാത്രത്തിന്റെ വലിപ്പം അനുസരിച്ചു വേണം പരത്താന്‍. അതില്‍ ബിരിയാണി റൈസ് ഇടുക. ഈ മൈദാ മിശ്രിതം കൊണ്ട് തന്നെ അത് വക്കാന്‍ ഉള്ളതാണ്.അതിനാണ് പര്‍ദ്ദ ബിരിയാണി എന്ന് പറയുന്നത്. ഒരു മറയ്ക്കുള്ളില്‍ ഉള്ള ബിരിയാണി. അതുകൊണ്ടാണ് അതിനെ പര്‍ദ്ദ ബിരിയാണി എന്ന് ചിലര്‍ വിളിക്കുന്നത്.

അപ്പോള്‍ കുഴച്ചു വച്ച മാവ് എടുക്കാം, അത് നന്നായി പൊങ്ങി വന്നിട്ടുണ്ടാകും.ഇനി നമുക്കു അത് അല്പം മൈദ പൊടി ചേര്‍ത്തു നന്നായി പരത്തി എടുക്കണം.ഇനി നമുക്കു കുഴി ഉള്ള പാനില്‍ നെയ് , അല്ലെങ്കില്‍ എണ്ണ തേയ്ക്കുക, എന്നിട്ട് അല്പം എള്ള് വിതറുക.ഇനി നമുക്കു പരത്തി വച്ച മൈദ എടുത്ത് നന്നായി ഇറക്കി വക്കുക.അതിലേക്കു ഇനി നമുക്കു ദം ഇടാം.ആദ്യം കുറച്ചു ചോര്‍ ഇടുക, പിന്നെ ചിക്കനും മസാലയും വറുത്ത അണ്ടി പരപ്പും കിസ്മിസും മല്ലി യിലയും ചേര്‍ക്കുക. പിന്നെയും ഇതുപോലെ തന്നെ ആവര്‍ത്തിക്കുക. ചോറും ചിക്കന്‍ മസാലയും ലയര്‍ പോലെയായിരിക്കും.

അല്‍പം മഞ്ഞ ഫുഡ് കളര്‍ കുറച്ച് വെള്ളത്തില്‍ കലക്കി തളിക്കുക.പൈനാപ്പിള്‍ എസന്‍സും ചേര്‍ക്കുക. അല്പം നെയ്യും വേണമെങ്കില്‍ ചേര്‍ക്കാം.ഇനി ആ മൈദ വച്ചു നല്ലതുപോലെ മൂടുക.ഇനി അടുപ്പത്തു കുറഞ്ഞ തീയില്‍ 10 മിനിറ്റ് അടച്ചു വച്ചു ചൂടാക്കുക. 10 മിനിറ്റഅ കഴിഞ്ഞ് മറ്റൊരു പാന്‍ എടുത്ത് അതിലേക് മറിച്ചു ഇട്ട്, ഒരു 10 മിനിറ്റ് കൂടെ ചെറിയ തീയില്‍ ചൂടാക്കുക. വേണമെങ്കില്‍ അല്പം വെണ്ണ പുറത്ത് തേച്ചു കൊടുത്താല്‍ ഒരു തിളക്കം കിട്ടും. ഇപ്പോള്‍ നമ്മുടെ പര്‍ദ്ദ ബിരിയാണി തയാറായി. ഇനി നമുക്ക് ഒരു പ്ലേറ്റിലേക്ക് മാറ്റി ഒരു കത്തി എടുത്ത് കേക്ക് സ്ലൈസ് ആക്കി മുറിക്കുന്നത് പോലെ പുറം കവര്‍ മാത്രം മുറിക്കുക, ഉള്ളിലേക്ക് കത്തി ഇറക്കണമെന്നില്ല.

Tags:
Read more about:
EDITORS PICK