കൊറോണയെ പിടിക്കാന്‍ യുകെയില്‍ ബസുകളില്‍ എയര്‍ പ്യൂരിഫയര്‍

Sruthi July 26, 2020

കൊറോണയെ പ്രതിരോധിക്കാനുള്ള പല മാര്‍ഗങ്ങള്‍ വികസിപ്പിച്ചെടുക്കുകയാണ് വിദേശരാജ്യങ്ങള്‍. കൊറോണയെ പിടിക്കാന്‍ യുകെയില്‍ ബസുകളില്‍ എയര്‍ പ്യൂരിഫയറും പരീക്ഷിക്കാനൊരുങ്ങുകയാണ്.

കോവിഡ് ഭീകരന്‍ വായുവിലൂടെ പടരുന്നത് തടയാനാണ് യു.കെ സര്‍ക്കാര്‍ വലിയ ചിലവില്‍ പുതിയ പദ്ധതി നിലവില്‍ കൊണ്ടുവരുന്നത്. വായു ശുദ്ധമായി സൂക്ഷിക്കാനും വൈറസ് മുക്തമാക്കാനും പ്രദേശിക തലം മുതല്‍ ബസുകളില്‍ ഇത്തരത്തില്‍ എയര്‍ ഫില്‍ട്ടറുകള്‍ സ്ഥാപിക്കുന്നുണ്ട്. വായുമലിനീകരണം കുറക്കാനുള്ള ഉപകരണങ്ങള്‍ നിര്‍മിക്കുന്ന എയര്‍ലാബ്‌സ് എന്ന കമ്പനിയാണ് ബസുകള്‍ക്കുള്ള എയര്‍ ഫില്‍ട്ടറുകളും നിര്‍മിക്കുന്നത്.

മാരകമായ വൈറസുകളും അണുക്കളും ഉള്‍പ്പെടെ വായുവിലുള്ള 95 ശതമാനം കണികാ പദര്‍ഥങ്ങളും എയര്‍ ബബ്ള്‍ ഫില്‍ട്ടര്‍ എന്ന് പേരായ ഉപകരണം ഫില്‍ട്ടര്‍ ചെയ്ത് കളയും. ഇതിലൂടെ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാവുകയും ചെയ്യും. നിലവില്‍ പ്രദേശികമായി ബസുകളില്‍ ഫില്‍ട്ടറുകള്‍ സ്ഥാപിച്ചുതുടങ്ങിയിട്ടുണ്ട്.

Tags: ,
Read more about:
EDITORS PICK