ദ്വീപ് ചോര കടലായി: കൊന്നു തള്ളിയത് മുന്നൂറോളം തിമിംഗലങ്ങളെ

Sruthi July 28, 2020

ഡെന്‍മാര്‍ക്കിലെ ഫറോ ദ്വീപ് ഭയപ്പെടുത്തുന്ന കടലായി. ദ്വീപില്‍ വര്‍ഷം തോറും നടക്കുന്ന തിമിംഗലവേട്ടയില്‍ മുന്നൂറോളം തിമിംഗലങ്ങളെയാണ് കൊന്നൊടുക്കിയത്. കൊറോണ പ്രതിസന്ധിക്കിടെയും ഇവര്‍ ഈ ഉത്സവം നടത്തി. ഗ്രിന്‍ഡാ ഡ്രാപ് എന്നാണ് ഉത്സവത്തിന്റെ പേര്.

കൊവിഡ് വ്യാപിക്കുന്ന സാഹചര്യമായിട്ട് പോലും ചടങ്ങ് അധികൃതര്‍ വിലക്കിയിരുന്നില്ല. കൂട്ടംകൂടരുതെന്ന നിര്‍ദേശം മാത്രമാണ് ഫിഷറീസ് മന്ത്രാലയം നല്‍കിയത്. അതുകൊണ്ടുതന്നെ നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുത്തു.

പൈലറ്റ് വെയില്‍സ് എന്ന ഇനത്തില്‍പ്പെട്ട തിമിംഗലങ്ങളാണ് ഇവിടെ വേട്ടയാടപ്പെടുന്നത്. പല ബോട്ടുകളിലായി കടലില്‍ ഇറങ്ങുന്നവര്‍ തിമിംഗലങ്ങളെ വളഞ്ഞ് കരയിലെത്തിക്കും. തുടര്‍ന്ന് അവയെ തലയറുത്ത് കൊല്ലുകയാണ് ചെയ്യുന്നത്. തിമിംഗലങ്ങളെ കൂട്ടമായി കൊന്നൊടുക്കിയതോടെ അവയുടെ രക്തം വീണ് കടല്‍ ചുവപ്പുനിറത്തിലായി. മൃഗസംരക്ഷണ പ്രവര്‍ത്തകര്‍ ഈ ആചാരത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ടെങ്കിലും ഇതുവരെ നടപടി ഉണ്ടായിട്ടില്ല.

Tags:
Read more about:
EDITORS PICK