ഈസിയായി നുറുക്ക് ഗോതമ്പ് ലഡ്ഡു ഉണ്ടാക്കാം

സ്വന്തം ലേഖകന്‍ July 28, 2020

പലഹാരങ്ങള്‍ ഓരോന്നായി പരീക്ഷിച്ചു കൊണ്ടിരിക്കുകയാണ് ആളുകള്‍. പുറത്തുപോയി പലഹാരങ്ങളും മറ്റും വാങ്ങിക്കുന്നതിലുള്ള റിസ്‌ക് ഒഴിവാക്കാം. വീട്ടില്‍ നിന്നു തന്നെ രുചികരമായ പലഹാരങ്ങള്‍ ഉണ്ടാക്കാം.

ആവശ്യമായ സാധനങ്ങള്‍

നുറുക്ക് ഗോതമ്പ് – 1 കപ്പ്
പഞ്ചസാര -1 കപ്പ്
വെള്ളം -3 1/2 കപ്പ്
നെയ്യ് -1 ടീസ്പൂണ്‍
ഫുഡ്കളര്‍ -1 നുള്ള്
നട്‌സ് -ആവശ്യത്തിന്

തയ്യാറാക്കുന്നവിധം

ചുവടു കട്ടിയുള്ള ഒരു പാത്രത്തില്‍ ഗോതമ്പ് നല്ല പോലെ വറുത്തു മാറ്റി വയ്ക്കുക, ഇനി അതേ പാത്രത്തില്‍ വെള്ളവും കളറും കൂടി തിളപ്പിക്കുക, തിളച്ച് വരുമ്പോള്‍ ഗോതമ്പ് ചേര്‍ത്ത് ഇളക്കി നല്ലത് പോലെ വെന്ത് വെള്ളം വറ്റിവരുമ്പോള്‍ പഞ്ചസാരയും നെയ്യും കൂടെ ചേര്‍ത്ത് ഇളക്കി വരട്ടി ഇറക്കുക, തണുക്കുമ്പോള്‍ ഉരുട്ടി നട്‌സ് വെച്ച് അലങ്കരിക്കാം. സൂപ്പര്‍ ലഡ്ഡു തയ്യാര്‍.

Tags: ,
Read more about:
EDITORS PICK