കൊറോണ കാലത്ത് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കണം, ഈ ഭക്ഷണങ്ങള്‍ കഴിച്ചുതുടങ്ങൂ

Sruthi July 28, 2020

കൊറോണ വരാതിരിക്കാനും പ്രതിരോധിക്കാനും വിറ്റാമിന്‍ ബി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിച്ചു തുടങ്ങണം. ഭാവിയില്‍ കൊറോണയെ തരണം ചെയ്യാന്‍ സാധിക്കണം. എല്ലാവരും അവരവരുടെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയാണ് വേണ്ടത്. പ്രതിരോധശേഷി കൂട്ടാനുള്ള ഭക്ഷണ സാധനങ്ങള്‍ കഴിച്ചുതുടങ്ങാന്‍ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ നിര്‍ദ്ദേശിക്കുന്നത്.

നാഡീവ്യവസ്ഥയുടെ ആരോഗ്യത്തിനും പ്രതിരോധശേഷി വര്‍ധിപ്പിക്കാനും വിറ്റാമിന്‍ ബി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കണമെന്നാണ് എഫ്എസ്എസ്എഐ ട്വിറ്ററിലൂടെ പങ്കുവച്ചത്. വിറ്റാമിന്‍ ബി ധാരാളം അടങ്ങിയ ഭക്ഷണം കഴിക്കുന്നത് കോശങ്ങളുടെ വളര്‍ച്ചയ്ക്കും ഹൃദയത്തിന്റെയും തലച്ചോറിന്റെയും ആരോഗ്യത്തിനും നല്ലതാണ്.

ധാരാളം ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് വാള്‍നട്ട്. വാള്‍നട്ട് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ കഴിക്കണമെന്നാണ് എഫ്എസ്എസ്എഐ പറയുന്നത്. വാള്‍നട്ട് കൊളസ്‌ട്രോളിനെ നിയന്ത്രിക്കുകയും ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ചെയ്യുമെന്നും പഠനങ്ങള്‍ പറയുന്നു. ഒപ്പം രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ഇവ സഹായിക്കും.

ഫിംഗര്‍ മില്ലറ്റ് എന്ന പേരില്‍ പൊതുവായി അറിയപ്പെടുന്ന റാഗി ഏറ്റവും ആരോഗ്യകരമായ ധാന്യങ്ങളില്‍ ഒന്നാണ്. നല്ല അളവില്‍ കാത്സ്യം ലഭിക്കുന്ന പാല്‍ ഇതര വിഭവങ്ങളില്‍ ഒന്നാണ് റാഗി. 100 ഗ്രാം റാഗിയില്‍ 344 മില്ലിഗ്രാം കാത്സ്യം അടങ്ങിയിട്ടുണ്ട്. ഒപ്പം ഒരു കപ്പ് റാഗി പൊടി ഏകദേശം 10 ഗ്രാം പ്രോട്ടീന്‍ നല്‍കുന്നു. ഒരു കപ്പ് റാഗി പൊടിയില്‍ 16.1 ഗ്രാം നാരുകള്‍ അഥവാ ഫൈബര്‍ അടങ്ങിയിട്ടുണ്ട്. റാഗിയില്‍ ഇരുമ്പ് സമ്പുഷ്ടമായ അളവില്‍ നിറഞ്ഞിരിക്കുന്നു. ആന്റിഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയ ഈ ധാന്യത്തിന്റെ മുളപ്പിച്ച പതിപ്പില്‍ കൂടുതല്‍ വിറ്റാമിന്‍ സി ഉള്ളതിനാല്‍ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ഇവ സഹായിക്കും.

കാര്‍ബോഹൈട്രേറ്റും ഫൈബറും പ്രോട്ടീനും വിറ്റാമിന്‍ ബിയും ഫോസ്ഫറസും ധാരാളം അടങ്ങിയ തുവരപ്പരിപ്പ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതോടൊപ്പം രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും ഇവ സഹായിക്കും.

ധാരാളം പ്രോട്ടീനും ഫാറ്റും വിറ്റാമിനുകളും മിനറലുകളുമുള്ള നിലക്കടലയില്‍ കാര്‍ബോഹൈഡ്രേറ്റ് വളരെ കുറവാണ്. കൂടാതെ ഫോസ്ഫറസ്, ഇരുമ്പ്, ആന്റിഓക്‌സിഡന്റുകള്‍ എന്നിവയും ഇവയില്‍ അടങ്ങിയിട്ടുണ്ട്. പല പഠനങ്ങളും തെളിയിക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യത്തിനും ഇവ ഉത്തമമാണെന്നാണ്.

ആന്റിഓക്‌സിഡന്റുകളും പ്രോട്ടീനും ധാരാളം അടങ്ങിയ പഴം കഴിക്കുന്നതും ആരോഗ്യത്തിന് നല്ലതാണ്. മഗ്‌നീഷ്യം ധാരാളം അടങ്ങിയ ഏത്തപ്പഴം പ്രത്യേകിച്ച് വിറ്റാമിന്‍ ഡിയുടെ പ്രവര്‍ത്തനത്തെ ഉത്തേജിപ്പിക്കുന്നതാണ്. പഴം കഴിക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്. ഇരുമ്പ്, ഫോളിക് ആസിഡ്, വിറ്റാമിന്‍ ബി12 എന്നിവ ധാരാളം അടങ്ങിയ ഗോതമ്പുപൊടിയും ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്നതാണ്. ഇവ വിളര്‍ച്ചയെ തടയാനും സഹായിക്കും.

Tags: ,
Read more about:
RELATED POSTS
EDITORS PICK