ബെന്‍സിന്റെ എസ് ക്ലാസ് പതിപ്പ് എത്തുന്നു

സ്വന്തം ലേഖകന്‍ July 28, 2020

ആഡംബര വാഹന നിര്‍മ്മാതാക്കളായ മേഴ്‌സിഡസ് ബെന്‍സിന്റെ എസ് ക്ലസ് പതിപ്പ് എത്തുന്നു. 2021 സെപ്തംബര്‍ രണ്ടിന് പുതിയ പതിപ്പ് എത്തുമെന്നാണ്പ്രഖ്യാപനം.

എസ് ക്ലാസ്സിന്റെ പുതിയ ഇന്റീരിയറും അതിന്റെ സവിശേഷതകളും ഈ മാസം ആദ്യം മെഴ്സിഡസ് പുറത്തിറക്കിയിരുന്നു. ത്രീ ഡി നാവിഗേഷന്‍ മാപ്പ്, എബിയുഎക്സ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ആര്‍ഗ്യുമെന്റഡ് റിയാലിറ്റി തുടങ്ങിയ സംവിധാനങ്ങള്‍ ഉണ്ടാകും.

കാറിനുള്ളില്‍ തന്നെ അഞ്ച് സ്‌ക്രീനുകള്‍ ഉണ്ട്. ഇതില്‍ രണ്ടെണ്ണം മുന്നിലെ യാത്രക്കാര്‍ക്കും മൂന്നെണ്ണം പിന്നിലെ യാത്രക്കാര്‍ക്കുമാണ്. 12.8 ഇഞ്ച് ഒഎല്‍ഇഡി ടച്ച് സ്‌ക്രീനും ഉണ്ടാകും. മെയിന്‍ വെഹിക്കിള്‍ കണ്‍ട്രോള്‍ ഡിസ്പ്ളേയിലെ താഴെ നല്‍കിയിട്ടുള്ള ക്ളൈമറ്റ് കണ്‍ട്രോള്‍ ബട്ടണും ഉപയോഗപ്പെടുത്താം.

1.38 കോടിയാണ് വില കണക്കാക്കുന്നത്. ഇന്ത്യയിലെത്തുമ്പോള്‍ ഇത് 2.78 കോടിയാകും. മൈലേജ്- 7 kmpl to 13 kmpl

Read more about:
EDITORS PICK